വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ട താരമാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം പൊള്ളാര്‍ഡിന്റെ ബാറ്റിന്റെ ചൂടറിയാത്ത ബോളര്‍മാര്‍ ചുരുക്കമാണ്. ഇന്റര്‍നാഷണല്‍ ട്വന്റി 20 ലീഗില്‍ ആന്‍ഡ്രെ റസലിന്റെ ഓവറില്‍ 26 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്.
എംഐ എമിരേറ്റ്സും അബുദാബി നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന്റെ 17 ഓവറിലായിരുന്നു റണ്ണൊഴുക്ക്. എമിരേറ്റ്സിനായി സീസണില്‍ ഉജ്വല ഫോമില്‍ തുടരുന്ന പൊള്ളാര്‍ഡ് രണ്ട് സിക്സും മൂന്ന് ഫോറുമാണ് റസിലിന്റെ ഓവറില്‍ നേടിയത്.
17 പന്തില്‍ 43 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ സ്കോറിങ് മികവ് എമിരേറ്റ്സിന് 180-4 എന്ന കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചു. 60 റണ്‍സെടുത്ത മുഹമ്മദ് വസീമാണ് ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 162 റണ്‍സിന് എല്ലാവരും പുറത്തായി. 22 പന്തില്‍ 42 റണ്‍സെടുത്ത റസലിന്റെ പോരാട്ടം വിഫലമായി. എമിരേറ്റ്സിനായി ഡ്വയിന്‍ ബ്രാവൊ മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റെടുത്തു.
എമിരേറ്റ്സ് ലീഗില്‍ പ്ലെ ഓഫില്‍ കടന്നു. ഡെസേട്ട് വൈപേഴ്സ്, ഗള്‍ഫ് ജയന്റ്സ് എന്നിവരാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകള്‍.