/indian-express-malayalam/media/media_files/uploads/2021/06/Kane-Williamson-reuters-fb.jpg)
സതാംപ്ടണ്‍: ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാകുമോ എന്ന സംശയമാണ് ഇന്ന് ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. ഇക്കാര്യത്തില്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വില്യംസണ്‍ കളിച്ചിരുന്നില്ല. താരത്തിന് പകരം ടോം ലാഥമാണ് ടീമിനെ നയിച്ചത്. എട്ട് വിക്കറ്റിന്റെ ഉജ്വല ജയവും പരമ്പരയും സ്വന്തമാക്കാന്‍ കിവികള്‍ക്കായി. വില്യംസണിന് പുറമെ ബിജെ വാട്ലിങ്ങിനും പരുക്ക് പറ്റിയിരുന്നു. ഇന്ത്യക്കെതിരായ ഫൈനലിനുള്ള ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
"കഴിഞ്ഞ ഒരാഴ്ചത്തെ വിശ്രമം കെയിനും ബിജെയ്ക്കും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് ഇരുവര്‍ക്കും ഫൈനലിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുക എന്നത് വളരെ സവിശേഷത നിറഞ്ഞ നിമിഷമാണ്," സ്റ്റെഡ് മാധ്യമങ്ങളോട് വ്യക്തമാക്കി.
The @ICC World Test Championship starts on Friday, are you ready to #BACKTHEBLACKCAPS 🏏#WTC21#CricketNation#Crickethttps://t.co/cbeUie0laf
— BLACKCAPS (@BLACKCAPS) June 15, 2021
Also Read: WTC final: വരാനുള്ളത് വലിയ വെല്ലുവിളി; ഇന്ത്യക്കെതിരായ ഫൈനലിനെക്കുറിച്ച് ടോം ലാതം
ന്യൂസിലന്‍ഡ് നിരയില്‍ സ്പെഷ്യലിസ്റ്റ് സ്പിന്നപ്‍ അജാസ് പട്ടേലും ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍ യങ്ങും ബാറ്റിങ് നിരയില്‍ ഇടം പിടിച്ചു. ടോം ബ്ലണ്ടലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. 20 അംഗ ടീമില്‍ നിന്ന് അഞ്ച് താരങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഡഗ് ബ്രേയ്സ്വല്‍, ജേക്കബ് ഡഫി, ഡാരില്‍ മിച്ചല്‍, രച്ചിന്‍ രവിന്ദ്ര, മിച്ചല്‍ സാറ്റ്നര്‍ എന്നിവരാണ് താരങ്ങള്‍.
ന്യൂസിലന്‍ഡ് ടീം: കെയിന്‍ വില്ല്യംസണ്‍ (C), ടോം ബ്ലണ്ടല്‍, ട്രെന്‍ ബോള്‍ട്ട്, ഡവോണ്‍ കോണ്‍വെ, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, മാറ്റ് ഹെന്‍റി, കെയില്‍ ജാമിസണ്‍, ടോം ലാഥം, ഹെന്‍റി നിക്കോളാസ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്ലര്‍, നെയില്‍ വാഗ്നര്‍, ബിജെ വാട്ലിങ്, വില്‍ യങ്ങ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.