ഏതൊരു കായിക ഇനത്തേയും പോലെ കോവിഡ് മഹാമാരി ക്രിക്കറ്റിനേയും ബാധിച്ചിരുന്നു. പല കളിക്കാരുടേയും പ്രകടനം കോവിഡിന് മുന്‍പും ശേഷവും എന്നുവരെ വിലയിരുത്തപ്പെട്ടു. എന്നാല്‍ കോവിഡ് കാലത്ത് ശരീരത്തിന്റെ ബാലന്‍സ് മെച്ചെപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് പിതാവ് മാറ്റ്.
“കോവിഡിന്റെ സമയത്ത് ശരീരത്തിന്റെ ബാലന്‍സ് കൂടുതല്‍ മികച്ചതാക്കുന്നതിനായി മണിക്കൂറുകളോളം റൂട്ട് ഒറ്റക്കാലില്‍ ബാറ്റ് ചെയ്യുമായിരുന്നു. അതിന്റെ വീഡിയോ എവിടെയോ ഉണ്ട്. ബാറ്റ് ചെയ്യുന്നത് അവന് ഭയങ്കര താത്പര്യമുള്ള ഒന്നാണ്. കുട്ടിയായിരുന്നപ്പോള്‍ തന്നെ പന്ത് എവിടെയെറിഞ്ഞാലും ബാറ്റുമായി അവന് അവിടെ എത്തുമായിരുന്നു,” മാറ്റ് പറഞ്ഞു.
മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന അത്യപൂര്‍വ റെക്കോര്‍ഡും താരത്തിന്റെ പേരിലുണ്ട്. ഈ നേട്ടം കൈവരിക്കുന്ന 14-ാമത്തെ ബാറ്റര്‍ മാത്രമാണ് റൂട്ട്. ഇതുവരെ 27 സെഞ്ചുറികളും വെള്ളക്കുപ്പായത്തില്‍ ഇംഗ്ലണ്ടിനായി നേടാന്‍ റൂട്ടിന് സാധിച്ചു.
Also Read: IND vs SA T20I: ആദ്യ കുതിച്ചും, പിന്നീട് കിതച്ചും ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് ലക്ഷ്യം