ഇന്ത്യൻ ടീമിലെ നെടുംതൂണുകളിലൊരാളാണ് ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ. ലോകകപ്പിൽ ബുംറയുടെ സാന്നിധ്യം കപ്പടിക്കാനുളള ഇന്ത്യൻ സാധ്യതകളെ ഉയർത്തുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബുംറ ഇതിനു മുൻപ് പലതവണ ഇന്ത്യൻ വിജയത്തിന് കാരണക്കാരനായിട്ടുണ്ട്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ രണ്ടു വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
Read Also: ദുൽഖർ ചിത്രത്തിൽ സഹ സംവിധായകയായി അനുപമ പരമേശ്വരൻ
ക്രിക്കറ്റ് കഴിഞ്ഞാൽ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി ആരാണെന്ന് അറിയാൻ ട്വിറ്റർ പേജ് നോക്കിയാൽ മതിയാകും. ക്രിക്കറ്റ് താരങ്ങൾക്ക് പൊതുവേ ബോളിവുഡ് നടിമാരോടാണ് ഇഷ്ടം. പക്ഷേ ബുംറയുടെ ഇഷ്ട നടി മലയാളിയായ അനുപമ പരമേശ്വരനാണ്. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങളാണ്. ഇതിൽ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്.

മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്യുന്നത് പതിവാണ്. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യാറുണ്ട്.
നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.