ലീഡ്സ്: ഇന്ത്യയെ കേവലം 78 റണ്‍സിന് എറിഞ്ഞൊതുക്കി ആന്‍ഡേഴ്സണും കൂട്ടരും ലോര്‍ഡ്സിലെ തിരിച്ചടിക്ക് പകരം വീട്ടി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ഒന്‍പതാമത്തെ സ്കോറിനാണ് സന്ദര്‍ശകര്‍ പുറത്തായത്. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റായിരുന്നു.
വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നീ മൂന്ന് വമ്പന്‍ സ്രാവുകളെയാണ് 39-ാം വയസില്‍ ആന്‍ഡേഴ്സണ്‍ ജോസ് ബട്ലറിന്റെ കൈകളില്‍ എത്തിച്ചത്. മൂവരില്‍ കോഹ്ലിയുടെ വിക്കറ്റിന്റെ പ്രാധാന്യം ആന്‍ഡേഴ്സണിന്റെയും നായകന്‍ ജോ റൂട്ടിന്റെയും ആഘോഷത്തില്‍ പ്രകടമായിരുന്നു.
വിക്കറ്റ് വീണതിന് പിന്നാലെ ആന്‍ഡേഴ്സണ്‍ ആക്രോശിക്കുകയായിരുന്നു. സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ എത്തിയിട്ടും ആന്‍ഡേഴ്സണ്‍ ആഘോഷം അവസാനിപ്പിച്ചില്ല. ജോ റൂട്ട് ആന്‍ഡേഴ്സണ് മുത്തം നല്‍കിയായിരുന്നു തന്റെ സന്തോഷം പ്രകടിപ്പിച്ചത്. കോഹ്ലിക്ക് തനത് ശൈലിയില്‍ യാത്രയയപ്പ് നല്‍കാന്‍ ഇംഗ്ലണ്ട് ആരാധകരും മടിച്ചില്ല.
Also Read: കളത്തിലെ ആവേശത്തിനപ്പുറം കോഹ്ലി നല്ല വ്യക്തി: കെയില്‍ ജാമിസണ്‍