scorecardresearch

Latest News

IPL 2022: ഇന്ന് കന്നിക്കാരുടെ പോരാട്ടം; ഗുജറാത്ത്-ലഖ്നൗ

ഇരുടീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ലഖ്നൗവിന് നേരിയ മുന്‍തൂക്കമുണ്ട്

IPL 2022, LSG vs GT

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് കന്നിക്കാരുടെ പോരാട്ടം. ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.

പേപ്പറില്‍ ലഖ്നൗ അതിശക്തരാണ്. എന്നാല്‍ നായകനെന്ന നിലയില്‍ കെ. എല്‍. രാഹുലിന് മികച്ച റെക്കോര്‍ഡ് സൃഷ്ടിക്കാനായിട്ടില്ല. ഇത്തവണ കാര്യങ്ങള്‍ മാറി മറിയാനുള്ള സാധ്യതയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് കിരീടം നേടിക്കൊടുത്ത മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ടീമിന്റെ ഉപദേശകൻ.

രാഹുലിനൊപ്പം ക്വിന്റണ്‍ ഡി കോക്കായിരിക്കും ഓപ്പണ്‍ ചെയ്യുക. ഡി കോക്ക് തന്നെ വിക്കറ്റ് കീപ്പറുടെ റോളില്‍ എത്തിയേക്കും. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും ലഖ്നൗവിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.

രവി ബിഷ്ണോയി, ആവേഷ് ഖാന്‍, ദുശ്മന്ത ചമീര, ആൻഡ്രു ടൈ എന്നിവരാണ് ബോളിങ് നിരയിലെ പ്രധാനികള്‍. എന്നാല്‍ ഓള്‍ റൗണ്ടര്‍മാരായ ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാനികള്‍.

മറുവശത്ത് ഗുജറാത്ത് നിര അത്ര ശക്തമല്ലെങ്കിലും ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാല്‍ സമ്പന്നമാണ് ടീം. ഹാര്‍ദി പാണ്ഡ്യ നയിക്കുന്ന ടീമില്‍ ലോക്കി ഫെര്‍ഗൂസണ്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ബോളിങ് നിരയാണുള്ളത്.

സ്ഥിരതയോടെ കളിക്കുന്ന ഷുഭ്മാന്‍ ഗില്‍, മാത്യു വേയ്ഡ്, ഡേവിഡ് മില്ലര്‍, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ബാറ്റിങ് നിരയുടെ നട്ടെല്ല്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഹാര്‍ദിക്കിന് ഈ ഐപിഎല്ലില്‍ മികച്ച് പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

What time will the Gujarat Titans vs Lucknow Super Giants match start? എപ്പോഴാണ് ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്?

ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.

Which TV channels will broadcast the Gujarat Titans vs Lucknow Super Giants match? ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സിന്റെ വിവിധ ചാനലുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും കാണാം.

Also Read: IPL 2022, PBKS Vs RCB Score Updates: ആർസിബിയുടെ കൂറ്റൻ സ്കോർ മറികടന്ന് അഞ്ച് വിക്കറ്റ് ജയവുമായി പഞ്ചാബ് കിങ്സ്

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ipl 2022 lucknow super giants to take gujarat titans today

Best of Express