മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് പഞ്ചാബ് കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍ നിന്ന് തിരിച്ചു വരാനായിരിക്കും കൊല്‍ക്കത്തയുടെ ശ്രമം.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസം പഞ്ചാബിനുണ്ടാകും. എന്നാല്‍ ബോളിങ് നിരയുടെ പോരായ്മ നികത്തേണ്ടതുണ്ട്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ടീമിലേക്ക് മടങ്ങിയെത്തുന്ന കഗിസോ റബാഡ അതിന് പരിഹാരമായേക്കും.
മറുവശത്ത് മൂന്നാം മത്സരത്തിനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇടവേളകള്‍ അധികമില്ലാതെ ലഭിക്കുന്ന മത്സരങ്ങല്‍ ടീമിന് തിരിച്ചടിയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് നേടിയ ഉജ്വല ജയത്തിന്റെ തിളക്കം ബാംഗ്ലൂരിനെതിരായ മത്സരത്തോടെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി.
ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവര്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ഉമേഷ് യാദവ്, ടിം സൗത്തി, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ചേരുന്ന ബോളിങ് നിര ശക്തമാണെന്നതില്‍ തര്‍ക്കമില്ല.
What time Punjab Kings (PBKS) vs Kolkata Knight Riders (KKR) match will start? പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതെപ്പോള്‍?
ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും
When will the Punjab Kings (PBKS) vs Kolkata Knight Riders (KKR) match take place? പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം എവിടെ വച്ചാണ് നടക്കുന്നത്?
പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്.
Which TV channels will broadcast the Punjab Kings (PBKS) vs Kolkata Knight Riders (KKR) match? പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം എങ്ങനെ കാണാം?
പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 4 എന്നീ ചാനലുകളില്‍ വിവിധ ഭാഷകളില്‍ കാണാന്‍ സാധിക്കും.
How do I watch the live streaming of the Punjab Kings (PBKS) vs Kolkata Knight Riders (KKR) match? പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്?
പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ലഭ്യമാകും.