scorecardresearch
Latest News

IPL 2022, CSK vs KKR: ജഡേജ യുഗത്തിന് തുടക്കം; ചെന്നൈ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ

IPL 2022 Live Match CSK vs KKR, Live Streaming Today: പരിക്കേറ്റ ദീപക് ചഹറിന്റെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്

CSK vs KKR, IPL 2022

IPL 2022 Live Match CSK vs KKR, Live Streaming Today: മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഘഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.

മഹേന്ദ്ര സിങ് ധോണി നായകനല്ലാതെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിത്തിലേക്ക് എത്തുന്ന ആദ്യ മത്സരം കൂടിയായിരിക്കും ഇത്. കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിന്റെ പുതിയ നായകന്‍.

പരിക്കേറ്റ ദീപക് ചഹറിന്റെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്. മെഗാ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കായിരുന്നു ചെന്നൈ ചഹറിനെ സ്വന്തമാക്കിയത്. ചഹറിന് പകരം യുവതാരം രാജ്വര്‍ധന്‍ ഹങ്ങാര്‍ഗേക്കര്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.

മറുവശത്ത് അടിമുടി മാറിയാണ് കൊല്‍ക്കത്ത എത്തുന്നത്. ഉജ്വല ഫോമിലുള്ള ശ്രേയസ് അയ്യരാണ് അവരുടെ ക്യാപ്റ്റന്‍. വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ തുടങ്ങിയ യുവതാരങ്ങളും അയ്യര്‍ക്ക് പിന്തുണയായി ടീമിലുണ്ട്. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി തുടങ്ങിയവരാണ് ടീമിലെ പ്രമുഖ വിദേശ താരങ്ങള്‍.

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് മുകളില്‍ ചെന്നൈയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 27 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. 18 തവണയും ജയം ധോണിക്കും കൂട്ടര്‍ക്കുമൊപ്പമായിരുന്നു. എട്ട് കളികള്‍ കൊല്‍ക്കത്തയും ജയിച്ചു.

What time Chennai Super Kings (CSK) vs Kolkata Knight Riders (KKR) match will start? ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതെപ്പോള്‍?

ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും

When will the Chennai Super Kings (CSK) vs Kolkata Knight Riders (KKR) match take place? ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം എവിടെ വച്ചാണ് നടക്കുന്നത്?

ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്.

Which TV channels will broadcast the Chennai Super Kings (CSK) vs Kolkata Knight Riders (KKR) match? ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം എങ്ങനെ കാണാം?

ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 4 എന്നീ ചാനലുകളില്‍ വിവിധ ഭാഷകളില്‍ കാണാന്‍ സാധിക്കും.

How do I watch the live streaming of the Chennai Super Kings (CSK) vs Kolkata Knight Riders (KKR) match? ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്?

ചെന്നൈയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ലഭ്യമാകും.

Also Read: IPL 2022: ഐപിഎല്ലിന് ഇന്ന് കൊടിയേറും; ഇനി കുട്ടിക്രിക്കറ്റ് പൂരം

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ipl 2022 csk vs kkr when where to watch live streaming