scorecardresearch
Latest News

IPL 2021 RR vs PBKS Live Streaming, When and where to watch: പഞ്ചാബ് കടക്കാന്‍ സഞ്ജുവും കൂട്ടരും; മത്സരം എവിടെ, എങ്ങനെ കാണാം?

ഇതുവരെ മൂന്ന് കളികള്‍ മാത്രമാണ് ഇരു ടീമുകളും ജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ആറാമതും പഞ്ചാബ് ഏഴാമതുമാണ്

Rajasthan Royals , Sanju Samson

IPL 2021 RR vs PBKS Live Streaming, When and where to watch: ഐപിഎല്‍ 14-ാം സീസണില്‍ സ്ഥിരതയില്ലായ്മ തിരിച്ചടിയായ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും ഇന്ന് ഏറ്റുമുട്ടും. ഇതുവരെ മൂന്ന് കളികള്‍ മാത്രമാണ് ഇരു ടീമുകളും ജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ആറാമതും പഞ്ചാബ് ഏഴാമതുമാണ്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 217 റണ്‍സ് നേടാനെ സാധിച്ചിരുന്നൊള്ളു. 63 പന്തില്‍ 119 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണിന്റെ പ്രകടനം വിഫലമാവുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ നിര്‍ണായകമായ താരങ്ങളുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാകും. ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രു ടൈ എന്നിവര്‍ കളിക്കില്ല. ഒഷാനെ തോമസ്. എവിന്‍ ലൂയിസ്, ഗ്ലെന്‍ ഫിലിപ്സ്, തബ്രൈസ് ഷംസി എന്നിവരാണ് പകരക്കാരായി എത്തിയിരിക്കുന്നത്. ലിയാം ലിവിങ്സ്റ്റണിന്റെ സാന്നിധ്യം രാജസ്ഥാന് കരുത്തേകും.

മറുവശത്ത് പ്രതീക്ഷയോടെ ടീമിലെത്തിച്ച ജൈ റിച്ചാര്‍ഡ്സണും റിലെ മെരിഡിത്തും പഞ്ചാബിന് അനുകൂലമായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരം ഡേവിഡ് മലന്റെ അസാന്നിധ്യവും നായകന്‍ കെ.എല്‍. രാഹുലിന്റെ ജോലിഭാരം വര്‍ധിപ്പിക്കും. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ സാധിക്കു.

When will Rajasthan Royals vs Punjab Kings match start? രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യന്‍ സമയം രാത്രി 7.30 ന് മത്സരം ആരംഭിക്കും. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

Which TV channels will broadcast Rajasthan Royals vs Punjab Kings match live? രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

How to watch the live streaming of the Rajasthan Royals vs Punjab Kings match? രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ഐപിഎല്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് കാണാവുന്നതാണ്.

Also Read: വൈകാതെ തന്നെ അയാള്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമാകും: കോഹ്ലി

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ipl 2021 rr vs pbks live streaming when and where to watch