scorecardresearch
Latest News

IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

IPL 2021, CSK vs MI: ചെന്നൈ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്

IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

IPL 2021, CSK vs MI: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്.

മുംബൈക്ക് വേണ്ടി സൗരഭ് തിവാരി അർദ്ധസെഞ്ചുറി നേടി. 40 പന്തിൽ നിന്ന് അഞ്ച് ഫോർ അടക്കം 50 റൺസാണ് തിവാരി നേടിയത്.

തിവാരി ഒഴികെ ആർക്കും മുംബൈ നിരയിൽ 20 റൺസ് മറികടക്കാനായില്ല. ഓപ്പണണർ ക്വിന്റൺ ഡി കോക്ക് 12 പന്തിൽ 17 റൺസും അൻമോൾപ്രീത് സിങ്ങ് 14 പന്തിൽ 16 റൺസുമെടുത്ത് പുറത്തായി. സൂര്യ കുമാർ യാദവ് ഏഴ് പന്തിൽ നിന്ന് മൂന്ന് റൺസും ഇഷാൻ കിഷൻ 10 പന്തിൽ നിന്ന് 11 റൺസും മാത്രം നേടി പുറത്തായി.

കാപ്റ്റനായി ഇറങ്ങിയ കീറോൺ പൊള്ളാഡ് 14 പന്തിൽ നിന്ന് 15 റൺസെടുത്തു. കണാൽ പാണ്ഡ്യ അഞ്ച് പന്തിൽനിന്ന് നാല് റൺസെടുത്ത് പുറത്തായി. വാലറ്റത്ത് ആദം മിൽനെ 15 പന്തിൽ നിന്ന് 15 റൺസെടുത്ത് പുറത്തായി.

ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു. ദീപക് ചഹർ രണ്ട് വിക്കറ്റും വീഴ്ത്തി. ജോഷ് ഹേസൽവുഡും ശർദുൽ ഠാക്കൂറും ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

ചെന്നൈക്ക് വേണ്ടി ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌‌വാദ് പുറത്താകാതെ അർദ്ധസെഞ്ചുറി നേടി. 58 പന്തിൽ നിന്ന് ഒമ്പത് ഫോറും നാല് സിക്സറുമടക്കം 88 റൺസാണ് ഋതുരാജ് നേടിയത്.

ചെന്നൈയിൽ മറ്റാർക്കും നല്ല പ്രകടനം പുറത്തെടുക്കാനായില്ല. ഫാഫ് ഡുപ്ലെസിസ്, മോയിൻ അലി എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായി. അമ്പാട്ടി റായുഡു പരിക്കേറ്റതിനെത്തുടർന്ന് റണ്ണൊന്നും നേടാതെ പുറത്തുപോയി.

സുരേഷ് റെയ്ന നാല് റൺസും നായകൻ എംഎസ് ധോണി മൂന്ന് റൺസും മാത്രമെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 26 റൺസും ഡ്വെയ്ൻ ബ്രാവോ 23 റൺസും നേടി. ശർദുൽ ഠാക്കൂർ ഒറു റൺ നേടി.

മുംബൈക്ക് വേണ്ടി ബുംറയും ട്രെൻറ് ബൗൾട്ടും, ആദം മിൽനെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ വർഷത്തെ ഐപിഎൽ പുനരാരംഭിച്ച ശേഷമുള്ള ആദ്യ മത്സരമാണിത്.

രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങിയത്. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് രോഹിതിന് പുറത്തുനിൽക്കേണ്ടി വന്നത്. രോഹിതിന് പകരം കീറോൺ പൊള്ളാഡ് ഈ മത്സരത്തിൽ മുംബൈയെ നയിക്കും.

Mumbai Indians (Playing XI) – മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ):

ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അൻമോൾപ്രീത് സിങ്, കീറോൺ പൊള്ളാഡ് (കാപ്റ്റൻ), സൗരഭ് തിവാരി, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്

Chennai Super Kings (Playing XI) – ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ)

ഫാഫ് ഡു പ്ലെസിസ്, ഋതുരാജ് ഗെയ്ക്വാദ്, മോയീൻ അലി, സുരേഷ് റെയ്ന, അമ്പട്ടി റായിഡു, എംഎസ് ധോണി ( കാപ്റ്റൻ – വിക്കറ്റ് കീപ്പർ ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശർദുൽ ഠാക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ipl 2021 csk vs mi live score updates highlights