scorecardresearch

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര: സഞ്ജു പുറത്ത്, കോഹ്ലിക്ക് വിശ്രമം

അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ പരിഗണിച്ചില്ല

Virat Kohli, Sanju Samson

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിക്കും ജസ്പ്രിത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണിനേയും പരിഗണിച്ചില്ല. അതേസമയം, പരിക്കു മൂലം വിശ്രമം അനുവദിച്ച കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മടങ്ങിയെത്തി. ഇരുവര്‍ക്കും ശാരീരികക്ഷമത വീണ്ടെടുക്കാനായാല്‍ പരമ്പരയില്‍ കളിക്കാന്‍ സാധിച്ചേക്കും.

ഇന്ത്യന്‍ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രന്‍ അശ്വിൻ, ആർ ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വര്‍ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ശിഖര്‍ ധവാനാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ജഡേജയാണ് ഉപനായകന്‍. ജൂലൈ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍.

ഏകദിന പരമ്പരയ്ക്കുള്ള ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Indias squad for t20i series against west indies kohli bumrah rested sanju out

Best of Express