ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. കെ. എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുക. ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.
ഇന്ത്യന്‍ ടീം: കെ. എൽ. രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
ഇംഗ്ലണ്ടിനെതിരായി അവശേഷിക്കുന്ന ഒരു ടെസ്റ്റിലേക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു പരമ്പരയിലെ ഒരു മത്സരം മാറ്റിവച്ചത്.
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ) ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വര് പൂജാര, ഋഷഭ് പന്ത് , കെഎസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, മൊഹദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ.
Also Read: ‘അവന്‍ വളരെ അപകടകാരിയായ ബാറ്റര്‍, ലോകകപ്പ് ടീമിലെത്താന്‍ യോഗ്യന്‍’