ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ തിരിച്ചെത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. ജൂണ്‍ 26, 28 തീയതികളിലായണ് അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
Also Read: FIFA World Cup 2022: ലോകകപ്പില്‍ മുത്തമിടാന്‍ 32 ടീമുകള്‍ മാറ്റുരയ്ക്കും; ഗ്രൂപ്പ് ക്രമം ഇങ്ങനെ