ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരം ശിഖര്‍ ധവാന് ടീമിനെ നയിക്കും. ശ്രേയസ് അയ്യരാണ് ഉപനായകന്‍. ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണ് ടീമിലെത്തി.
സഞ്ജു ടീമില്‍ ഇടം നേടുമെന്ന കാര്യം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. സഞ്ജുവിന് ലോകകപ്പ് മാത്രമാണ് നഷ്ടമായതെന്നും ടീമിന്റെ ഭാഗമാണെന്നും ഗാംഗുലി പറഞ്ഞിരുന്നു.
മുകേഷ് കുമാറാണ് ടീമിലെ പുതുമുഖം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കം. ഞായറാഴ്ചയും വരുന്ന ചൊവ്വാഴ്ചയുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം
ശിഖർ ധവാൻ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാർ , അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ.