ന്യൂഡല്‍ഹി: ഏഷ്യ കപ്പ് 2022 നുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ കെ എല്‍ രാഹുലാണ്. നീണ്ട വീശ്രമത്തിന് ശേഷം വിരാട് കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.
പരിക്ക് മൂലം സൂപ്പര്‍ താരം ജസ്പ്രിത് ബുംറയ്ക്ക് ഏഷ്യ കപ്പ് നഷ്ടമാകും. ബുംറയ്ക്ക് പുറമെ ഹര്‍ഷല്‍ പട്ടേലും പരിക്കിനെ തുടര്‍ന്ന് ദേശിയ അക്കാദമിയില്‍ ചികിത്സയിലാണ്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബോയ്സായും ടീമിനൊപ്പമുണ്ടാകും.
ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ് (ഏഴ് തവണ). കഴഞ്ഞ തവണ ടൂര്‍ണമന്റ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. എന്നാല്‍ ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റിലാണ്.
ഇന്ത്യന്‍ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ.