scorecardresearch
Latest News

ന്യൂസിലന്‍ഡിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍: രണ്ട് ടീമിലും ഇടംപിടിച്ച് സഞ്ജു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂസിലന്‍ഡിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍: രണ്ട് ടീമിലും ഇടംപിടിച്ച് സഞ്ജു
Photo: Facebook/ Sanju Samson

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. ന്യൂസിലന്‍ഡിനെതിരെ ട്വന്റി 20, ഏകദിന ടീമുകളില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. അതേസമയം, മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും ട്വന്റി 20-യില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് ഉപനായകന്‍. ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമുകളില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചില്ല. ബംഗ്ലാദേശിനെതിരെ രോഹിതും കോഹ്ലിയും മടങ്ങിയെത്തും.

ന്യൂസിലന്‍ഡ് പരമ്പര

ട്വന്റി 20 ടീം

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ടണ്‍സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്.

ഏകദിന ടീം

ശിഖർ ധവാൻ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ടണ്‍ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്.

ബംഗ്ലാദേശ് പരമ്പര

ഏകദിന ടീം

രോഹിത് ശർമ (ക്യാപ്റ്റന്‍), കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പതിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, റിഷഭ് പന്ത്, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഡബ്ല്യു സുന്ദർ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ദീപക് ചാഹർ, യാഷ് ദയാൽ.

ടെസ്റ്റ് ടീം

രോഹിത് ശർമ (ക്യാപ്റ്റന്‍), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എസ് ഭരത് , രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Indian team for new zealand bangladesh series announced

Best of Express