scorecardresearch
Latest News

ലോകകപ്പിന് ബുംറ ഉണ്ടാകുമോ? മറുപടിയുമായി ദ്രാവിഡ്

ബുംറയുടെ പരിക്ക് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ ലഭിക്കും

ലോകകപ്പിന് ബുംറ ഉണ്ടാകുമോ? മറുപടിയുമായി ദ്രാവിഡ്
Photo: ICC

ഗുവാഹത്തി: ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ പേസ് ബോളര്‍ ജസ്പ്രിത് ബുംറയുടെ പരിക്ക് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായിരിക്കുകയാണ്.

എന്നാല്‍ ബുംറെയെ പൂര്‍ണമായി തള്ളിക്കളയാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തയാറായിട്ടില്ല.

“ബുംറയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് വരെ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്,” ബുംറയുടെ പരിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദ്രാവിഡ് പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20-യില്‍ ബുംറ കളിച്ചിരുന്നില്ല. പിന്നാലെ ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിക്കുകയും ചെയ്തു. ബുംറയുടെ ആരോഗ്യം വരും ദിവസങ്ങളില്‍ നിരീക്ഷിക്കും. താരത്തിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ബുംറയുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിച്ച വിവരം. ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പിനായി ബുംറ ഓസ്ട്രേലിയയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് തോന്നുന്നത്. മെഡിക്കല്‍ ടീം ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കും,” ബിസിസിഐ ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

പരിക്കില്‍ നിന്ന് മുക്തമായി തിരിച്ചെത്തിയ ബുംറ ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ട്വന്റി 20-കള്‍ മാത്രമാണ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം താരം കളിച്ചിട്ടില്ല.

ബുംറ ടീമിനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട താരമാണെന്ന് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Indian team coach rahul dravid on bumrahs injury

Best of Express