ബയോ ബബിളിന് വിട; ലണ്ടനില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ച പശ്ചാത്തലത്തിലാണ് താരങ്ങള്‍ക്ക് ഇടവേള അനുവദിച്ചിരിക്കുന്നത്

Virat Kohli, Rohit Sharma, Ravindra Jadeja
Photo: Instagram/ Virat Kohli, Rohit Sharma, Ravindra Jadeja

ലണ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ബയോ ബബിളില്‍ നിന്നും മുക്തി ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ ലണ്ടണ്‍ ട്രിപ്പിലാണ്. മൂന്ന് ആഴ്ചത്തെ ഇടവേളയാണ് താരങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഇഷാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ ഉപനായകനായ രോഹിത് ശര്‍മ മകള്‍ സമൈറയുമൊത്ത് കുട്ടികളുടെ പാര്‍ക്കിലാണ് സമയം ചിലവഴിച്ചത്. “നിങ്ങള്‍ക്ക് സന്തോഷത്തിലിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, കുട്ടികളില്‍ നിന്ന് അത് മനസിലാക്കു”, രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നായകന്‍ വിരാട് കോഹ്ലി ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്ക ശര്‍മയ്ക്ക് ഒപ്പമുള്ള ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാകട്ടെ ലണ്ടണിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന തിരക്കിലാണ്.

അജിങ്ക്യ രഹാനെ ഭാര്യ രാധികയും മകളുടേയും ഒപ്പമുള്ള നിമിഷങ്ങളാണ് ആരാധകരോട് പങ്കു വച്ചിരിക്കുന്നത്. കൂടെ രോഹിത് ശര്‍മയും ഭാര്യ റിതികയും, മകള്‍ സമൈറയുമുണ്ട്. ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ പുറത്തിറങ്ങിയിരിക്കുന്നു എന്നാണ് രഹാനെ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Indian cricketers enjoys bio bubble break

Next Story
ഡോക്‌ടറേറ്റ് വെറുതെ വേണ്ട, ഗവേഷണം നടത്തി നേടിക്കൊള്ളാമെന്ന് രാഹുൽ ദ്രാവിഡ്Rahul Dravid
The moderation of comments is automated and not cleared manually by malayalam.indianexpress.com