scorecardresearch
Latest News

IND vs WI: പരമ്പര നേടാന്‍ ഇന്ത്യ, നാലാം ട്വന്റി 20 ഇന്ന്; ശ്രേയസിന്റെ കാര്യം തുലാസില്‍

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്

IND vs WI, 4th T20I
Photo: Facebook/ Shreyas Iyer

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.

പരമ്പര നേടാനുള്ള സുവര്‍ണാവസരം മുന്നില്‍ നില്‍ക്കെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയാറാകാനുള്ള സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് പകരം മൂന്നാം സ്ഥാനത്ത് ദീപക് ഹൂഡയേയൊ സഞ്ജു സാംസണിനേയോ പരീക്ഷിച്ചേക്കാം.

കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ ടീമിലേക്ക് മടങ്ങിവരാനിരിക്കെ ശ്രേയസ് അയ്യര്‍ക്ക് ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. മൂന്ന് കളികളില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 38 പന്തുകളില്‍ നിന്നാണ് ഈ സ്കോര്‍.

സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയാന്‍ സാധിക്കാത്തതും താരത്തിന് തിരിച്ചടിയാണ്. ദീപക് ഹൂഡയും സഞ്ജു സാംസണും കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിക്കുകയും മികച്ച സ്കോറുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

സാധ്യത ഇലവന്‍

ഇന്ത്യ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്

വെസ്റ്റ് ഇൻഡീസ്: കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഡൊമിനിക് ഡ്രേക്ക്സ്, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs west indies 4th t20i predicted playing xis