scorecardresearch

Latest News

India vs Sri Lanka 3rd ODI: മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം

ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 43.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

sanju samson, cricket, ie malayalam

കൊളംബൊ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ലങ്കയുടെ ജയം.

ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 43.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് ശ്രീലങ്ക നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെർഡണാണ്ടോയും ഭനുഷ്ക രാജപക്ഷയും അർദ്ധസെഞ്ചുറി തികച്ചു. 36ാം ഓവർ വരെ നിന്ന ഓപ്പണർ അവിഷ്ക ഫെർഡണാണ്ടോ 98 പന്തിൽ നാല് ഫോറും ഒരു സിക്സറും അടക്കം 76 റൺസ് നേടി. മൂന്നാമനായിറങ്ങിയ രാജപക്ഷ 56 പന്തിൽ 12 ഫോർ അടക്കം 65 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ മിനോദ് ഭാനുക 17 പന്തിൽ നിന്ന് ഏഴ് റൺസ് മാത്രം നേടി 5.3 ഓവറിൽ പുറത്തായി. ചരിത് അസലങ്ക-24 റൺസ് നേടി. ധനഞ്ജയ ഡിസിൽവ-രണ്ട്, രമേശ് മെൻഡിസ്-പുറത്താകാതെ 14, ചാമിക കരുണ രത്നെ-3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്. കാപ്റ്റൻ ദസുൻ ഷനക റൺസൊന്നുമെടുക്കാതെ പുറത്തായി.

Read More: ‘ധോണി വളരെയധികം സ്വാധീനിച്ചു;’ ശ്രീലങ്കയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ദീപക് ചഹർ

ഇന്ത്യക്ക് വേണ്ടി രാഹുൽ ചഹർ മൂന്നും ചേതൻ സകറിയ രണ്ടും വിക്കറ്റെടുത്തു. ഹർദിക് പാണ്ഡ്യയും കൃഷ്ണപ്പ ഗൗതമും ഓരോ വിക്കറ്റ് നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 225 റൺസിന്‌ ഓൾഔട്ടായിരുന്നു. മഴമൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ 43.1 ഓവറിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 141 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പൃഥ്വി ഷാ (49), ശിഖർ ധവാൻ (13), സഞ്ജു സാംസൺ (46) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യൻ സ്കോർ 28ൽ എത്തിയപ്പോഴേക്കും ക്യാപ്റ്റന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. ദുഷ്മന്ത ചമീരയാണ് ധവാന്റെ വിക്കറ്റ് നേടിയത്.

പിന്നീട് എത്തിയ സഞ്ജു സാംസണോടൊപ്പം പതിയെ അർദ്ധ സെഞ്ചുറിയിലേക്ക് ബാറ്റ് ചെയ്യുമ്പോഴാണ് ഒരു റൺസ് അകലെ പൃഥ്വി ഷായുടെ വിക്കറ്റ് വീണത്. ശ്രീലങ്കൻ ക്യാപ്റ്റൻ ശന്കയാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്.

അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസൺ അർധ സെഞ്ചുറിക്ക് വെറും നാലു റൺസ് ബാക്കി നിൽക്കെ പുറത്തായി. 46 റൺസെടുത്ത സഞ്ജുവിനെ ശ്രീലങ്കയുടെ ജയവിക്രമയാണ് പുറത്താക്കിയത്. ട്വന്റി 20യില്‍ ആരങ്ങേറിയതിന് ആറ് വര്‍ഷത്തിന് ശേഷമാണ് സഞ്ജുവിന് ഏകദിനത്തില്‍ അവസരം ലഭിച്ചത്.

പിന്നാലെ മത്സരം മഴ മൂലം നിർത്തിവെക്കേണ്ടി വന്നു. ഇന്ത്യ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ കളി ആരംഭിച്ചത്. മത്സരം പുനരാരംഭിച്ച ശേഷം 19 പന്തില്‍ 11 റണ്‍സായി ബാറ്റ് ചെയ്തിരുന്ന മനീഷ് പാണ്ഡെയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. അധികം വൈകാതെ ഹാര്‍ദിക് പാണ്ഡ്യയും പുറത്തായി. 17 പന്തില്‍ 19 റണ്‍സാണ് ഹാര്‍ദിക് നേടിയത്. പ്രവീണ്‍ ജയവിക്രമക്കാണ് ഇരുവരുടെയും വിക്കറ്റ് ലഭിച്ചത്. പിന്നീട് മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ് നന്നായി കളിച്ചെങ്കിലും 40 റൺസിൽ നിൽക്കെ അകില ധനഞ്ജയുടെ പന്തിൽ പുറത്തായി.

മൂന്നു പന്തുകൾ മാത്രം കളിച്ച കൃഷ്ണപ്പ ഗൗതമിനെയും അകില ധവഞ്ജയ ഉടൻ കൂടാരം കയറ്റി. ആദ്യ മത്സരം കളിച്ച നിധീഷ് റാണയും (7 റൺസ്) അധികം താമസിക്കാതെ പുറത്തായി. ഒടുവിൽ രാഹുല്‍ ചാഹര്‍ (13 റൺസ്) നവദീപ് സയ്‌നി (15 റൺസ്) എന്നിവരും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനഞ്ജയയും പ്രവീണ്‍ ജയവിക്രമയും മൂന്നു വീതം വിക്കറ്റുകൾ നേടി.

ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. സഞ്ജു സാംസൺ, നിതിഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍ എന്നിവരുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നവദീപ് സൈനിയാണ് ആറാമന്‍.

അതേസമയം, ശ്രീലങ്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പ്രവീൺ ജയവിക്കരാമ, അകില ദാനഞ്ജയ, രമേശ് മെൻഡിസ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.

ശ്രീലങ്ക: അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക്ക, ഭാനുക രാജപക്സ, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദാസുൻ ഷാനക, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, അകില ദാനഞ്ജയ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്കരാമ.

Also Read: ദ്രാവിഡ് പറഞ്ഞു, ചഹര്‍ അനുസരിച്ചു; ഫലം ഇന്ത്യക്ക് ജയം

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs sri lanka third odi live cricket score updates

Best of Express