India vs Sri Lanka T20I Live Streaming, ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 163 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്ത്. 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഇന്നിങ്സ് തുടക്കത്തിലെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വലിയ സ്കോര്‍ എന്ന സ്വപ്നം ഇന്ത്യക്ക് തിരിച്ചടിയാകുകയായിരുന്നു. ദീപക് ഹൂഡയും അക്സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്പാണ് പൊരുതാവുന് സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രം എടുത്ത് സഞ്ജുവും ആതാധകരെ നിരാശരാക്കി. ഓപ്പണര്‍ ഇഷാന് കിഷന് 29 പന്തില്‍ 37 റണ്‍സും അക്സര്‍ പട്ടേല്‍ പുറത്താകാതെ 20 പന്തില്‍ 31 റണ്‍സും എടുത്തു. ശുഭ്മാന്‍ ഗില്‍ (അഞ്ച് പന്തില്‍ ഏഴ്), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയക്ക് പരുക്കേറ്റ സാഹചര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.ഇന്ത്യയുടെ ‘ബിഗ് ത്രി’യായ രോഹിത്, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരില്ലാതെയാണ് ശ്രീലങ്കയെ നേരിടുന്നത്. മൂവരും മാത്രമല്ല മുതിര്‍ന്ന താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളും നീലക്കുപ്പായത്തിലില്ല. യുവതാരങ്ങള്‍ക്ക് അടുത്ത ട്വന്റി 20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ആദ്യ പടിയാകും പരമ്പര.
ഫോമിലുള്ള ഇഷാന് കിഷനും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഓപ്പണിങ്ങിനിറങ്ങുക. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, സഞ്ജു സാംസണ്, ഹാര്‍ദിക് പാണ്ഡ്യ എന്നീ താരങ്ങളെത്തും. അക്സര്‍ പട്ടേല്‍, യുസുവേന്ദ്ര ചഹല്‍ എന്നിവരായിരിക്കും സ്പിന്‍നിരയില്‍. അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന് മാലിക്ക് മൂവര്സംഘമായിരിക്കും പേസര്‍മാര്‍.
രഞ്ജി ട്രോഫിയിലെ ഉജ്വല പ്രകടനം തുടരാനായാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയും. മൂന്ന് കളികളില്‍ നിന്ന് രഞ്ജിയില്‍ 282 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. രഞ്ജിയില്‍ ഈ സീസണില്‍ ഏറ്റവുമധിക അര്‍ദ്ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജുവാണ് മുന്നിലുള്ളത്.
Where will the India vs Sri Lanka 1st T20I be played? എവിടെ വച്ചാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി മത്സരം നടക്കുന്നത്?
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് രാത്രി ഏഴ് മണിക്കാണ് മത്സരം.
Which TV channels will broadcast India vs Sri Lanka 1st T20I match? ഇന്ത്യ-ശ്രീലങ്ക ട്വന്റി മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ചാനലുകളില്‍ തത്സമയ സംപ്രേഷണം കാണാവുന്നതാണ്.
How do I watch the live streaming of the India vs Sri Lanka 1st T20I match? ഇന്ത്യ-ശ്രീലങ്ക ട്വന്റി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ഇന്ത്യ-ശ്രീലങ്ക ട്വന്റി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ കാണാന്‍ കഴിയും.