India vs Sri Lanka 3rd ODI Score Updates: ശ്രീലങ്കയെ വീഴ്ത്തി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോര്‍ഡ് ജയത്തോടെ ഇന്ത്യ പരമ്പര തൂത്തൂവാരിയത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി ഇന്നിങ്സുകളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 73 റണ്‍സില്‍ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.സ്കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയെ (1) നഷ്ടമായി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ഗില്ലിന് ക്യാച്ച്. മൂന്നാമനായി എത്തിയ കുശാല്‍ മെന്‍ഡിസിന് (4) ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. സിറാജിന്റെ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ചരിത് അസലങ്കയെ (1) ഷമി പോയിന്റില്‍ അക്സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു. നുവാനിഡു ഫെര്‍ണാണ്ടോയെ (19) സിറാജ് ബൗള്‍ഡാക്കി. വാനിന്ദു ഹസരങ്ക (1) വിക്കറ്റിന് മുന്നില്‍ കീഴടങ്ങി. ചാമിക കരുണാരത്നെ (1) റണ്ണൗട്ടായി. ദസുന്‍ ഷനകയെ (11) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കി. പിന്നീടെത്തിയവരില്‍ കശുന്‍ രജിത (13) മാത്രമാണ് രണ്ടക്കം കണ്ടത്. ദുമിത് വെല്ലാലഗെ (3), ലാഹിരു കുമാര (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സാണ് സ്കോര്‍ ചെയ്തത്. നായകന് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്(49 പന്തില്‍ നിന്ന് 42 റണ്‍സ്) പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെയും(97 പന്തില്‍ 116) റണ്‍സ്, വിരാട് കോഹ്ലിയുടെയും(110 പന്തില്‍ 166 റണ്‍സ്) സെഞ്ചുറി ഇന്നിങ്സുകളാണ് കൂറ്റന്‍ സ്കോറിലേക്കുള്ള കുതിപ്പിന് ഇന്ത്യക്ക് കരുത്തായത്.
സെഞ്ചുറിയോടെ 97 പന്തില്‍ 116 റണ്‍സ് നേടി ശുഭ്മാന്‍ ഗില്‍ പുറത്തായി. ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ഗില്‍ നേടിയത്. 95 പന്തില്‍ 127 റണ്‍സുമായി കോഹ്ലിയും സെഞ്ചുറി നേടി.സെഞ്ചുറിയോടെ കോഹ്ലി നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന് തെല്ഡുല്ക്കറുടെ റെക്കോര്‍ഡും മറികടന്നു. ഇന്ത്യയില്‍ കോഹ്ലിയുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്. 160 ഇന്നിങ്സുകളിലാണ് സച്ചിന് ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോഹ്ലി 101 ഇന്നിങ്സിലാണ് ഇത് മറികടന്നത്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ 42 റൺസ് യൂദത്തും ശ്രേയസ് അയ്യർ 38 റൺസുമെടുത്ത് പുറത്തായി. തുടർന്ന് വന്ന കെ.എൽ രാഹുലിനും (7) സൂര്യകുമാർ യാദവിനും(4) കാര്യമായ സംഭവങ്ങൾ ചെയ്യാനായില്ല. അവസാന 10 ഓവറിൽ 116 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മത്സരത്തിനിടെ ശ്രീലങ്കൻ താരങ്ങളായ ബന്ദാരയും വണ്ടർസായും ഫീൽഡ് ചെയ്യുന്നതിനിടെ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. ഇരുവരെയും സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന് മാലിക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവും വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തി.
ശ്രീലങ്ക: അവിഷ്ക ഫെർണാണ്ടൊ, നുവാനിദു ഫെർണാണ്ടോ, കുശാൽ മെൻഡിസ്, അഷെൻ ബണ്ടാര, ചരിത് അസലങ്ക, ദാസുൻ ഷനക, വനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസെ, ചാമിക കരുണരത്നെ, കസുൻ രജിത, ലഹിരു കുമാര.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
പിച്ച്
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മാണ്ഡ്യ പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ പിച്ചില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര മത്സരമാണിത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ ബാറ്റ് ചെയ്യുന്നവര്‍ക്ക് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താം.