scorecardresearch

India vs Sri Lanka 3rd ODI Live Cricket Streaming: സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ; മത്സരം എവിടെ, എങ്ങനെ കാണം?

മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്ക ഇറങ്ങുക

മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്ക ഇറങ്ങുക

author-image
WebDesk
New Update
India vs Sri Lanka 3rd ODI Live Cricket Streaming: സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ; മത്സരം എവിടെ, എങ്ങനെ കാണം?

IND vs SL 3rd ODI Live Streaming: തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. കൊളംബോയിലാണ് മത്സരം.

Advertisment

ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങിയ ടീം രണ്ടാം ഏകദിനം മൂന്ന് വിക്കറ്റിന് സ്വന്തമാക്കിയാണ് പരമ്പര നേടിയത്. സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെങ്കിലും പുതിയ താരങ്ങള്‍ക്ക് അവസരം ഒരുക്കാന്‍ ടീം തയാറായേക്കും.

പരുക്ക് മൂലം ആദ്യ ഏകദിനം നഷ്ടമായ സഞ്ജു സാംസണിന് അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബോളിങ്ങിളും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യുവതാരങ്ങളായ ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി, ദേവദത്ത് പടിക്കല്‍ തുടങ്ങിയവര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്.

മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്ക ഇറങ്ങുക. രണ്ടാം ഏകദിനം വിജയസാധ്യതയുണ്ടായിട്ടും ആതിഥേയര്‍ കളി കൈവിട്ടിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിച്ച് ട്വന്റി 20 യിലേക്ക് കടക്കുകയാകും അവരുടെ ലക്ഷ്യം.

Advertisment

What time will India vs Sri Lanka 3rd ODI begin? ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം ഏത് സമയത്താണ് ആരംഭിക്കുക?

ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കും. ടോസ് 2.30ന് നടക്കും.

Where is India vs Sri Lanka 3rd ODI being played? ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം എവിടെയാണ് നടക്കുന്നത് ?

ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

How do I watch live streaming of the India vs Sri Lanka 3rd ODI? ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം തത്സമയം എങ്ങനെ കാണും?

ഏകദിന, ടി20 പരമ്പരകളുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.

Also Read: ദ്രാവിഡ് പറഞ്ഞു, ചഹര്‍ അനുസരിച്ചു; ഫലം ഇന്ത്യക്ക് ജയം

Indian Cricket Team Sri Lanka Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: