/indian-express-malayalam/media/media_files/uploads/2021/07/IND-vs-SL-T20I-Live-Blog-card-1.jpg)
India vs Sri Lanka 1st T20I Score & Updates: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. 38 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്.
ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.3 ഓവറിൽ 126 റൺസ് നേടി പുറത്താവുകയായിരുന്നു.
ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിനു മുന്നിൽ ശ്രീലങ്കൻ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ഭുനേശ്വർ കുമാർ നാലും ദീപക് ചഹർ രണ്ടും വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ട്യ, യൂസ്വേന്ദ്ര ചാഹൽ, കൃണാൽ പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് നേടി.
ലങ്കൻ നിരയിൽ ആർക്കും 50 റൺസ് തികയ്ക്കാനായില്ല. ചരിത് അസലങ്ക 44 റൺസും ഓപ്പണർ അവിഷ്ക ഫെർണാണ്ടോ 26 റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും 20 റൺസ് തികയ്ക്കാനായില്ല.
26 പന്തിൽ നിന്നാണ് അസലങ്ക 44 റൺസ് നേടിയത്. മൂന്ന് വീതം സിക്സറും ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്, അവിഷ്ക ഫെർണാണ്ടോ 23 പന്തിൽ നിന്നാണ് മൂന്ന് ഫോർ അടക്കം 26 റൺസ് നേടിയത്.
Read More: ഐപിഎൽ 2021; സെപ്റ്റംബർ 19ന് ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽ
മിനോദ് ഭാനുക-10, ധനഞ്ജയ ഡിസിൽവ, ആഷെൻ ബണ്ടാര-ഒമ്പത് വീതം, കാപ്റ്റൻ ദസുൻ ഷനക-16, വാനിന്ദു ഹസനഗര-0, ചാമിക കരുണരത്നെ-3, ഇസിരു ഉദാന, ദുഷ്മന്ത ചമീര-ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.
ഇന്ത്യക്ക് വേണ്ടി സൂര്യ കുമാർ യാദവ് അർദ്ധ സെഞ്ചുറി നേടി. കാപ്റ്റൻ ശിഖർ ധവാൻ 50 റൺസ് തികയ്ക്കാൻ നാല് റൺസ് മാത്രം ശേഷിക്കെ പുറത്തായി.
34 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 50 റൺസാണ് സൂര്യകുമാർ നേടിയത്. ശിഖർ ധവാൻ 36 പന്തിൽ നിന്ന് ഒരു സിക്സറും നാല് ഫോറുമടക്കം 46 റൺസ് നേടി.
ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. അന്താരാഷ്ട്ര ടി 20 അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷായാണ് ഗോൾഡൺ ഡക്കായത്. ഇന്നിങ്സിൽ ആദ്യ പന്തിൽ ദുഷ്മന്ത ചമീരയാണ് ഷായെ പുറത്താക്കിയത്. വിക്കറ്റ് കീപ്പർ മിനോദ് ഭാനുക ക്യാച്ച് ചെയ്തതോടെ ഷാ പുറത്താവുകയായിരുന്നു.
പകരം ഇറങ്ങിയ സഞ്ജു സാംസണിന്റെ വിക്കറ്റ് ആറാം ഓവറിലും നഷ്ടമായി. 20 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 27 റൺസാണ് സഞ്ജു നേടിയത്.
മിഡിൽ ഓർഡറിൽ ഹർദിക് പാണ്ഡ്യ 12 പന്തിൽനിന്ന് 10 റൺസെടുത്ത് പുറത്തായി. ഇഷാൻ കിഷൻ 14 പന്തിൽ നിന്ന് പുറത്താവാടതെ 20 റൺസ് നേടി. കൃണാൽ പാണ്ഡ്യ മൂന്ന് പന്തിൽ നിന്ന് മൂന്ന് റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീരയും വനിദു ഹസരംഗയും രണ്ട് വീതം വിക്കറ്റെടുത്തു. ചാമിക കരുണരത്നെ ഒരു വിക്കറ്റെടുത്തു.
ത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ (പ്ലേയിങ് ഇലവൻ)
ശിഖർ ധവാൻ (കാപ്റ്റൻ), പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചഹാൽ, വരുൺ ചക്രവർത്തി
ശ്രീലങ്ക (പ്ലേയിങ് ഇലവൻ)
അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദസുൻ ശനക (കാപ്റ്റൻ), ആഷെൻ ബന്ദാര, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉദാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us