India vs Sri Lanka 1st ODI: അര്‍ദ്ധ സെഞ്ചുറിയുമായി ധവാനും ഇഷാനും; ഇന്ത്യക്ക് വിജയത്തുടക്കം

India vs Sri Lanka 1st ODI: 80 പന്ത് അവശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്

india vs sri lanka 2021, india vs sri lanka odi, india vs sri lanka live, india vs sri lanka 2021 schedule, india vs sri lanka 1st odi, india vs sri lanka cricket news, india vs sri lanka 2021 live score, live score india vs sri lanka india vs sri lanka dream 11, sri lanka vs india, sri lanka vs india live score, sri lanka vs india live score updates, ഇന്ത്യ-ശ്രീലങ്ക, ഇന്ത്യ, ശ്രീലങ്ക, ക്രിക്കറ്റ്, ie malayalam

India vs Sri Lanka 1st ODI: ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 80 പന്ത് അവശേഷിക്കേ 36.4 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 263 റൺസാണ് ഇന്ത്യ നേടിയത്.

നായകൻ ശിഖർ ധവാനും ഇഷാൻ കിഷനും മത്സരത്തിൽ അര്‍ദ്ധ സെഞ്ചുറി നേടി.

ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ ശിഖർ ധവാൻ 95 പന്തിൽ നിന്ന് പുറത്താവാതെ 86 റൺസ് നേടി. ആറ് ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്സ്. മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ 42 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സറും അടക്കം 59 റൺസ് എടുത്തു.

ഓപ്പണർ പൃഥ്വി ഷാ 24 പന്തിൽ നിന്ന് ഒമ്പത് ഫോറടക്കം 43 റൺസ് നേടി. മനീഷ് പാണ്ഡെ 40 പന്തിൽ നിന്ന് ഓരോ ഫോറും സിക്സറുമടക്കം 26 റൺസ് നേടി. സൂര്യകുമാർ യാദവ് 20 പന്തിൽ നിന്ന് പുറത്താവാതെ അഞ്ച് ഫോറടക്കം 31 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് നേടിയിരുന്നത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

വാലറ്റത്ത് നിന്ന് അവസാന ഓവറുകളിൽ ചാമിക കരുണരത്നെ നടത്തിയ പ്രകടനം ലങ്കയുടെ സ്കോർ 250 കടത്താൻ സഹായകമായി. 35 പന്തിൽ പുറത്താകാതെ 43 റൺസാണ് കരുണ രത്നെ നേടിയത്. അവസാന ഓവറിൽ മാത്രം 19 റൺസ് നേടാൻ താരത്തിന് സാധിച്ചു. ലങ്കൻ നിരയിൽ മറ്റാർക്കും 50 റൺസ് തികയ്ക്കാനായില്ല.

Read More: സഞ്ജു മികച്ച താരം, പക്ഷെ ഇന്ത്യന്‍ ജേഴ്സിയില്‍ കഴിവിനോട് നീതി പുലര്‍ത്താനായിട്ടില്ല: വസിം ജാഫര്‍

ഓപ്പണിങ്ങിനിറങ്ങിയ അവിഷ്ക ഫെർണാണ്ടോ 35 പന്തിൽ 32 റൺസും മിനോദ് ഭാനുക 44 പന്തിൽ 27 റൺസും നേടി പുറത്തായി. ഭാനുക രാജപക്ഷ 22 പന്തിൽ 24 റൺസും, ധനഞ്ജയ ഡിസിൽവ 27 പന്തിൽ നിന്ന് 14 റൺസും ചാരിത് അസലങ്ക 65 പന്തിൽ നിന്ന് 38 റൺസും നേടി പുറത്തായി. നായകൻ ധസുൻ ഷനാക 50 പന്തിൽ നിന്ന് 39 റൺസ് നേടി. വാഹിന്ദു ഹസരംഗയും ഇസിരു ഉദാനയും എട്ട് റൺസെടുത്ത് പുറത്തായി ദുഷ്മന്ത ചമീര 13 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി.

ഇന്ത്യക്ക് വേണ്ടി ദീപക് ചാഹർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യയും കൃണാൽ പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു. ദുഷ്മന്ത ചമീര ഭുവനേശ്വർ കുമാറിന്റെ പന്തിൽ റണ്ണൗട്ടായി.

Read More: ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ പരമ്പരയിലെ പ്രകടനം നിർണായകം; പരിചയ സമ്പന്നരും കഷ്ടപ്പെടണം

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: India vs sri lanka 1st odi cricket score updates result

Next Story
ആശങ്കയായി ഒളിംപിക് വില്ലേജില്‍ കോവിഡ്; മൂന്ന് അത്ലീറ്റുകള്‍ക്ക് രോഗംTokyo Olympics
The moderation of comments is automated and not cleared manually by malayalam.indianexpress.com