scorecardresearch
Latest News

India vs South Africa T20 World Cup 2022 Live Streaming Details: മൂന്നാം ജയം തേടി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ; മത്സരം എവിടെ, എങ്ങനെ കാണാം? വിവരങ്ങള്‍

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. ജയിക്കുന്നവര്‍ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയും

India vs South Africa T20 World Cup 2022 Live Streaming Details: മൂന്നാം ജയം തേടി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ; മത്സരം എവിടെ, എങ്ങനെ കാണാം? വിവരങ്ങള്‍
Photo: Facebook/ Indian Cricket Team

India vs South Africa, T20 World Cup 2022 Match Live Streaming Details: ട്വന്റി 20 ലോകകപ്പിലെ മൂന്നാം ജയം തേടി ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രണ്ട് ജയവുമായി ഇന്ത്യയാണ് ഒന്നാമത്. ഒരു കളി മഴ മൂലം നഷ്ടമായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

ചിരവൈരികളായ പാക്കിസ്ഥാനെയും നെതര്‍ലന്‍ഡ്സിനെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ആശങ്കയായി നിലനില്‍ക്കുന്ന ഏക കാര്യം ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ ഫോമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാത്ത ഏക ബാറ്റര്‍ രാഹുലാണ്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ താളം കണ്ടെത്തിക്കഴിഞ്ഞു.

ബോളിങ്ങിലും ആശങ്കപ്പെടാന്‍ കാര്യമായില്ല. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി ത്രയം ജസ്പ്രിത് ബുംറയുടെ അഭാവം നികത്തുന്നുണ്ട്. അക്സര്‍ പട്ടേല്‍ – ആര്‍ അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ടും നിരാശപ്പെടുത്തിയിട്ടില്ല. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന്റെ സംഭാവന ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. ജയിക്കുന്നവര്‍ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയും. തോല്‍ക്കുന്നവര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ നിര്‍ണായകമാകും.

What time is the India vs South Africa T20 World Cup Super 12 match? എപ്പോഴാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ 12 മത്സരം ആരംഭിക്കുന്നത്?

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

Where can I watch the India vs South Africa T20 World Cup Super 12 match on TV in India? ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ 12 മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം കാണാന്‍ സാധിക്കും.

Where can I watch the India vs South Africa T20 World Cup Super 12 match on the internet in India? ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ 12 മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയും.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs south africa t20 world cup 2022 live streaming details