India vs New Zealand 2nd T20I Score Updates: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിലാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. 19 റണ്‍സെടുത്ത മിച്ചല്‍ സാറ്റ്നറാണ് കിവികളുടെ ടോപ് സ്കോറര്‍.
സ്പിന്നിന് അനുകൂലമായ പിച്ചില്‍ അത് കൃത്യമായ പദ്ധതികളായിരുന്നു നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കളത്തില്‍ നടപ്പാക്കിയത്. പവര്‍പ്ലെയില്‍ പോലും സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കി. നാലാം ഓവറില്‍ തന്നെ ഫിന്‍ അലനെ ബൗള്‍ഡാക്കി യുസ്‌വേന്ദ്ര ചഹല്‍ പിച്ച് കാത്ത് വച്ചിരിക്കുന്നത് എന്താണെന്നതിന്റെ സൂചനകള്‍ നല്‍കി.
പിന്നീട് പന്തെറിയാനെത്തിയ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നീ സ്പിന്നര്‍മാര്‍ ഓരൊ വിക്കറ്റുകള്‍ വീഴ്ത്തുകയും റണ്ണൊഴുക്ക് തടയുകയും ചെയ്തു. നാല് സ്പിന്നര്‍മാരും ചേര്‍ന്ന് 13 ഓവറില്‍ വിട്ടുകൊടുത്ത് നേടിയത് നാല് വിക്കറ്റുകളാണ്. റാഞ്ചിയിലും സമാനമായിരുന്നു സ്പിന്നര്‍മാരുടെ പ്രകടനം.
ന്യൂസിലന്‍ഡ് നിരയില്‍ മിച്ചല്‍ സാറ്റ്നര്‍, ഫിന്‍ അലന്‍ (11), ഡൊവണ്‍ കോണ്‍വെ (11), മാര്‍ക്ക് ചാപ്മാന്‍ (14), മൈക്കല്‍ ബ്രേസ്‌വെൽ (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഫിന്‍ അലന്‍ ഒഴികെ മറ്റാര്‍ക്കും 100-ന് മുകളില്‍ പ്രഹരശേഷി പോലും ഉണ്ടായില്ല. സ്പിന്നര്‍മാര്‍ക്ക് പുറമെ അര്‍ഷദീപ് സിങ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
ടീം
ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാതി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംങ്ടണ്‍ സുന്ദർ, ശിവം മവി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.
ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവെ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.
Where can I watch the live streaming of the India vs New Zealand 2nd T20I? ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരം എവിടെ കാണാം.
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ തത്സയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാവുന്നതാണ്. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാണ്.