ഇന്ത്യക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 21 റണ്‍സ് ജയം. 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സന്ദര്‍, 34 പന്തില്‍ നിന്ന് 47 റണ്‍സ്
നേടിയ സൂര്യകുമാറുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ .. 155 റണ്‍സ് നേടാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യക്ക്
89 റണ്‍സ് എടുക്കുന്നതിനെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 176 റണ്‍സ് നേടി. 35 പന്തില്‍ നിന്ന് 52 റണ്‍സ് നേടി തിളങ്ങിയ ഡെവോണ്‍ കോണ്‍വെയുടെയും 30 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ ഡാരല്‍ മിച്ചലിന്റെയും ഇന്നിങ്‌സുകളാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ഫിന്‍ അലനും(23 പന്തില്‍ നിന്ന് 35), കോണ്‍വെയും ചേര്‍ന്ന് നല്‍കിയത്.അലന്‍ പുറത്താകുമ്പോള്‍ 43 റണ്‍സായിരുന്നു കിവീസ് സ്‌കോര്‍. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. ഇതേ ഓവറില്‍ തന്നെ മാര്‍ക്ക് ചപ്മാന്‍(0) പുറത്തായി. പിന്നീട് ഗ്ലെന്‍ ഫിലിപ്‌സുമായി ചേര്‍ന്ന് കോണ്‍വെയും ചേര്‍ന്ന് സ്‌കോര്‍ 103 ല്‍ എത്തിച്ചു. 22 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് ഫിലിപ്‌സ് എുറത്തായി. പിന്നീട് സ്‌കോര്‍ 139 ല്‍ നില്‍ക്കെ അര്‍ഷദീപ് സിങ്ങിന്റെ പന്തില്‍ അര്‍ധസെഞ്ചുറി നേടി കോണ്‍വെ പുറത്തായി. 139 ന് നാല് എന്ന നിലയിലായിരുന്ന കിവീസിനെ 30 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ ഡാരിയല്‍ മിച്ചല്‍ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.
Where can I watch the live streaming of the India vs New Zealand 1st T20I? ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരം എവിടെ കാണാം.
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ തത്സയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാവുന്നതാണ്. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാണ്.