ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് പിന്തുടര്‍ന്ന കിവീസ് പട 49.2 ഓവറില്‍ 337 റണ്‍സില്‍ എല്ലാവരും പുറത്തായി. 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 57 റണ്‍സെടുത്ത മിച്ചല്‍ സാറ്റ്‌നറും 40 റണ്‍സസെടുത്ത ഫിന്‍ അലെനും ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. തകര്‍ച്ചയുടെ വക്കില്‍ നിന്ന കിവീസിന് വാലറ്റം ജയ പ്രതീക്ഷ നല്‍കിയെങ്കിലും ഫിനീഷ് ചെയ്യാനായില്ല.
നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ചുറി കരുത്തിലാണ് ഇന്ത്യ 349 റണ്‍സ് നേടിയത്. 149 പന്തുകള്‍ നേരിട്ട് ശുഭ്മന്‍ ഗില്‍ നേടിയ 208 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കരുത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 349 റണ്‍സ് നേടിയത്.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34) -ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 12.1 ഓവറില്‍ സ്‌കോര്‍ 60 നില്‍ക്കെ രോഹിത് പുറത്തായി. പിന്നീട് ചുക്കാന്‍ എറ്റെടുത്ത് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് ഗില്ലാണ്. 19 ഫോറും 9 സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന്‍ കിഷന്‍ (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ (38 പന്തില്‍ 28), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 12), ഷാര്‍ദൂല്‍ ഠാക്കൂര്‍ (മൂന്ന് പന്തില്‍ മൂന്ന്) എന്നിങ്ങനെയാണു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍.
ടീം ലൈനപ്പ്
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.