/indian-express-malayalam/media/media_files/uploads/2021/08/i-am-ready-to-do-anything-for-my-team-says-kl-rahul-541540-FI.jpg)
Photo: Facebook/ Indian Cricket Team
ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ പിന്തുടർന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ്.
റോറി ജോസഫ് ബേൺസ്, ഡോം സിബ്ലീ, ഹസീബ് ഹമീദ് എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. 75 പന്തിൽ നിന്ന് 48 റൺസ് നേടിയ നായകൻ ജോറൂട്ടും 17 പന്തിൽ നിന്ന് ആറ് റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ. 45 ഓവറാണ് കഴിഞ്ഞത്.
ഓപ്പണിങ്ങിനിറങ്ങിയ റോറി ജോസഫ് ബേൺസ് 136 പന്തിൽ നിന്ന് 49 റൺസും ഡോം സിബ്ലി 44 പന്തിൽ നിന്ന് 11 റൺസും എടുത്ത് പുറത്തായി. ഹസീബ് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 364 റൺസാണ് നേടിയത്. 126.1 ഓവറിലാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചത്.
ഇന്ത്യക്ക് മികച്ച തുടക്കം മത്സരത്തിൽ ലഭിച്ചിരുന്നു. വേണ്ടി ഓപ്പണർമാരായ കെഎൽ രാഹുൽ സെഞ്ചുറിയും രോഹിത് ശർമ അർദ്ധ സെഞ്ചുറിയും നേടി. 250 പന്തിൽ 12 ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. 145 പന്തിൽ നിന്ന് 11 ഫോറും ഒരു സിക്സറും അടക്കം 83 റൺസാണ് രോഹിത് നേടിയത്.
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 276/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 127 റണ്‍സുമായി കെ.എല്‍ രാഹുലും ഒരു റണ്ണുമായി അജിങ്ക്യ രഹാനെയുമായിരുന്നു ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ക്രീസിൽ. രോഹിത് ശർമ, ചേതേശ്വർ പൂജാര, നായകൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റായിരുന്നു ആദ്യ ദിനം നഷ്ടപ്പെട്ടത്.
ആദ്യ വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 126 റൺസ് കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി (42) ചേർന്ന് 117 റൺസിന്റെ കൂട്ടുകെട്ടും രാഹുൽ പടുത്തുയർത്തി.
കോഹ്ലി 103 പന്തിൽ നിന്ന് മൂന്ന് ഫോർ അടക്കം 42 റൺസാണ് നാലാമനായിറങ്ങിയ കോഹ്ലി നേടിയത്. ചേതേശ്വർ പൂജാര 23 പന്തിൽ നിന്ന് ഒമ്പത് റൺസ് മാത്രം നേടി.
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ റണ്‍സില്‍ വന്ന കുറവ് പിന്നീട് രോഹിത് നികത്തുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ രോഹിത് മികവ് കാട്ടി. സാം കറണ്‍ന്റെ ഓവറില്‍ നാല് ഫോറുകള്‍ താരം അടിച്ചു കൂട്ടിയിരുന്നു.
രണ്ടാം ദിവസം കളി ആരംഭിച്ചപ്പോൾ കെഎൽ രാഹുലിന്റെ വിക്കറ്റും പിറകെ അജിങ്ക്യ രഹാനെയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ ദിനം 127 റൺസ് എടുത്ത രാഹുൽ രണ്ട് റൺസ് കൂടി എടുത്ത ശേഷമാണ് പുറത്തായത്. രഹാനെ 23 പന്തിൽ നിന്ന് ഒരു റൺസ് മാത്രമെടുത്ത് പുറത്തായി.
റിഷഭ് പന്ത് 58 പന്തിൽനിന്ന് 37 റൺസും രവീന്ദ്ര ജഡേജ 120 പന്തിൽ നിന്ന് 40 റൺസ് നേടി. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും റണ്ണൊണ്ണുമെടുക്കാതെയും ഇഷാന്ത് ഷർമ എട്ട് റൺസെടുത്തും പുറത്തായി.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരുക്കേറ്റ ശര്‍ദൂല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മ ടീമിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us