India vs England Second Test Day 5: ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 151 റൺസിന്റെ ഐതിഹാസിക ജയം. 272 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 120 റൺസിൽ ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ കെഎൽരാഹുൽ ആണ് പ്ലെയർ ഓഫ് ദി മാച്ച്. ജയത്തോടെ പരമ്പരയിൽ 1-0 ത്തിന് ഇന്ത്യ മുന്നിലായി. പരമ്പരയിലെ ആദ്യ മത്സരം സമനില ആയിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ പേസ് കരുത്താണ് ഇംഗ്ലണ്ടിനെ തകർത്തത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ ചേർന്നാണ് ഇംഗ്ലണ്ട് വിക്കറ്റുകൾ പിഴുതത്. സിറാജ് നാല് വിക്കറ്റും. ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് രണ്ടു വിക്കറ്റും ഷമി ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടും (33) ജോസ് ബട്ട്ലറും (25) മോയിൻ അലിയും (13) മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ട് സ്കോർ ഒന്നിൽ നിൽക്കേ തന്നെ ആദ്യ രണ്ടു വിക്കറ്റുകൾ അവർക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും റൂട്ടാണ് പതിയെ ഇന്നിംഗ്സ് ചലിപ്പിച്ചത്.
രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എടുത്ത ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അവസാന ദിനമായ ഇന്ന് എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിൽ നിന്നുരുന്ന ഇന്ത്യയെ അർദ്ധ സെഞ്ചുറിയുമായി മുഹമ്മദ് ഷമി (70) യും ജസ്പ്രീത് ബുംറ (34) യും ചേർന്നാണ് വലിയ ലീഡിലേക്ക് എത്തിച്ചത്. എട്ടാം വിക്കറ്റില്‍ 89 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
അധികം വൈകാതെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കും എന്ന് കരുതിയിരുന്ന ഇടതു നിന്നാണ് ഷമിയും ബുംറയും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. 70 പന്തില്‍ ആറു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് ഷമി 56 റണ്‍സെടുത്തത്. ടെസ്റ്റിലെ ഷമിയുടെ രണ്ടാം അർദ്ധ സെഞ്ചുറിയാണിത്.
അഞ്ചാം ദിനം കളി തുടങ്ങുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യക്ക് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. ഒലി റോബിന്‍സണ്‍ന്റെ പന്തില്‍ 22 റണ്‍സ് മാത്രമായാണ് പന്ത് പുറത്തായത്. പിന്നാലെ ഇഷാന്ത് ശര്‍മ(16) യും റോബിന്‍സണിന്റെ പന്തിൽ പുറത്തായി. അതിനു ശേഷമായിരുന്നു ഷമിയുടെയും ബുംറയുടെയും രക്ഷാപ്രവർത്തനം.
Also Read: ‘ഷോട്ടുകൾ കളിക്കുമ്പോൾ കൂടുതൽ സെലക്ടീവായിരിക്കണം’, രോഹിതിനോട് ബാറ്റിങ് പരിശീലകന്