Latest News

India vs England 4th Test, Day 5: ഓവലില്‍ പകരം വീട്ടി കോഹ്ലിപ്പട; 157 റണ്‍സിന്റെ കൂറ്റന്‍ ജയം

368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സിന് പുറത്തായി

Photo: Facebook/ Indian Cricket Team

ലണ്ടണ്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 157 റണ്‍സിന്റെ കൂറ്റന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീതം നേടി ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദൂല്‍ താക്കൂര്‍ എന്നിവരാണ് ബോളിങ് നിരയില്‍ തിളങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് 2-1 ന് മുന്നിലെത്തി.

വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ചാം ദിനം 77 റണ്‍സിന് കളിയാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ബേണ്‍സിനെ മടക്കി താക്കൂര്‍ ഇന്ത്യക്കായി വാതില്‍ തുറന്നു. പിന്നാലെയെത്തിയ ഡേവിഡ് മലന്‍ റണ്ണൗട്ടായതോടെ ആദ്യ സെഷനില്‍ ഇരു ടീമുകളും തുല്യത പാലിച്ചു.

എന്നാല്‍ രണ്ടാം സെഷനില്‍ ഇന്ത്യയുടെ ബോളിങ് മികവാണ് കണ്ടത്. ബുംറയുടെ യോര്‍ക്കറുകള്‍ക്കും, ജഡേജയുടെ മികവിനും മുന്നില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര മുട്ടുകുത്തി. മിന്നും ഫോമില്‍ തുടരുന്ന ജോ റൂട്ടിനെ താക്കൂര്‍ മടക്കിയതോടെ ഇന്ത്യക്ക് സ്വന്തമായി രണ്ടാം സെഷന്‍. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് നഷ്ടമായത് ആറ് വിക്കറ്റുകള്‍.

മൂന്നാം സെഷനില്‍ ഏഴ് മാത്രമാണ് വിജയത്തിനായി ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നത്. ലീഡ്സിലേറ്റ കനത്ത തോല്‍വിക്ക് മറുപടി നല്‍കാന്‍ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കുമായി. രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.

Also Read: India vs England 4th Test, Day 4: ഇംഗ്ലണ്ടിനു മുന്നിൽ വമ്പൻ വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടി ഇന്ത്യ

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: India vs england 4th test day 5 score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express