India vs England 4th Test, Day 4: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 466 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ 191 റൺസ് മാത്രം നേടിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ടിന് മുന്നിൽ 368 റണ്‍സ് വിജയലക്ഷ്യമുയർത്താൻ കഴിഞ്ഞു. 290 റൺസ് ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നേടിയത്.
രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചത്. 466 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ ഓൾഔട്ടായത്. നാലാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 32 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസ് നേടി. 109 പന്തിൽ നിന്ന് 31 റൺസുമായി റോറി ജോസഫ് ബേൾസും, 85 പന്തിൽനിന്ന് 43 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിൽ.
ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്ങ്സിൽ ഓപ്പണർ രോഹിത് ശർമ സെഞ്ചുറിയും ചേതേശ്വർ പൂജാര, റിഷഭ് പന്ത്, ശർദുൽ ഠാക്കൂർ എന്നിവർ അർദ്ധസെഞ്ചുറിയും നേടി.
Read More: India vs England 4th Test, Day 3: സെഞ്ചുറി നേടി രോഹിത്; ഇന്ത്യക്ക് 171 റൺസ് ലീഡ്
256 പന്തിൽ നിന്ന് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോർ അടക്കം 61 റണ്‍സെടുത്തു. രാഹുൽ 101 പന്തിൽ നിന്ന് 46 റൺസ് നേടി.
റിഷഭ് പന്ത് 106 പന്തിൽ നിന്ന് നാല് ഫോർ അടക്കം 50 റൺസും, ഷർദുൽ ഠാക്കൂർ 72 പന്തിൽ നിന്ന് 60 റൺസും നേടി.
കെഎൽ രാഹുൽ 101 പന്തിൽ നിന്ന് 46 റൺസും, വിരാട് കോഹ്ലി 96 പന്തിൽ നിന്ന് 44 റൺസും നേടിയ രവീന്ദ്ര ജഡേജ 59 പന്തിൽ നിന്ന് 17 റൺസെടുത്തും അജിങ്യ രഹാനെ എട്ട് പന്തിൽ നിന്ന് റൺസൊന്നും നേടാതെയും പുറത്തായി. ഉമേഷ് യാദവ് 23 പന്തിൽ നിന്ന് 25 റൺസും, ജസ്പ്രീത് ബുംറ 38 പന്തിൽ നിന്ന് 24 റൺസും നേടി പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റൺസെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീൻ അലിയും ഒലി റോബിൻസണും രണ്ട് വീതം വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ, ക്രെയ്ഗ് ഓവർട്ടൺ, നായകൻ ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.