India vs England 4th Test, Day 3: സെഞ്ചുറി നേടി രോഹിത്; ഇന്ത്യക്ക് 171 റൺസ് ലീഡ്

99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ നിലവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് നേടിയിട്ടുണ്ട്

India, England, Virat Kohli
Photo: Facebook/ Indian Cricket Team

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ മൂന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 171 റണ്‍സിന്റെ ലീഡ്. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലുള്ളപ്പോളാണ് വെളിച്ചക്കുറവിനെത്തുടർന്ന് മൂന്നാം ദിനത്തെ മത്സരം നേരത്തെ അവസാനിപ്പിച്ചത്.

രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ചുറിയും ചേതേശ്വര്‍ പൂജാര അർദ്ധ സെഞ്ചുറിയും നേടി. രോഹിത് ശര്‍മ – ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടിന് 153 റൺസും നേടാനായി.

256 പന്തിൽ നിന്ന് ഒരു സിക്‌സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോർ അടക്കം 61 റണ്‍സെടുത്തു. രാഹുൽ 101 പന്തിൽ നിന്ന് 46 റൺസ് നേടി.

ഒന്നാം ഇന്നിങ്സുകൾ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് 99 റൺസിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റൺസായിരുന്നു നേടിയത്. ഇംഗ്ലണ്ട് 290 റണ്‍സും നേടി.

Also Read: India vs England 4th Test, Day 2: ഇംഗ്ലണ്ട് 290 റൺസിന് പുറത്ത്; ഒന്നാം ഇന്നിങ്‌സിൽ 99 റണ്‍സ് ലീഡ്

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: India vs england 4th test day 3 score updates

Next Story
ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള ധോണിയുടെ തീരുമാനം; വെളിപ്പെടുത്തലുമായി രവി ശാസ്ത്രിMS Dhoni, Ravi Shastri
The moderation of comments is automated and not cleared manually by malayalam.indianexpress.com