Latest News

India vs England 4th Test, Day 1: ഓവലില്‍ ശാർദുൽ ഷോ; ഇന്ത്യ 191 റണ്‍സിന് പുറത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലി 23,000 റണ്‍സ് പിന്നിട്ടു. 490 ഇന്നിങ്സുകളില്‍ നിന്നാണ് നേട്ടം

Indian Cricket Team, Shardul Thakur
Photo: Facebook/ Indian Cricket Team

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ 191 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ശാർദുൽ താക്കൂര്‍ (57), വിരാട് കോഹ്ലി (50) എന്നിവര്‍ മാത്രമാണ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രാഹുലും രോഹിതും ചേര്‍ന്ന നല്ല തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തിയ ക്രിസ് വോക്സിന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് മടങ്ങി. അധികം വൈകാതെ തന്നെ രാഹുലിനെ ഒലി റോബിന്‍സണ്‍ പവലിയനിലേക്ക് അയച്ചു. ലീഡ്സിലെ മികച്ച പ്രകടനത്തിന് പിന്നാലെ പൂജാര ആന്‍ഡേഴ്സണ് മുന്നില്‍ കീഴടങ്ങി.

പതിവിന് വിപരീതമായി രഹാനയ്ക്ക് മുകളില്‍ ജഡേജയ്ക്ക് അവസരം നല്‍കി ഇന്ത്യ മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നെങ്കിലും ഫലം കണ്ടില്ല. ജഡേജ 10 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി തികച്ചയുടനെ കൊഹ്ലിയെ മടക്കി റോബിന്‍സണ്‍ വീണ്ടും ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

അജിങ്ക്യ രഹാനെയും റിഷഭ് പന്തും വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യ 127-7 എന്ന നിലയിലെത്തി. എന്നാല്‍ ശാർദുൽ താക്കൂറിന്റെ അതിവേഗ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. കേവലം 36 പന്തുകളില്‍ നിന്നായിരുന്നു താരം 57 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങിയതായിരുന്നു ഇന്നിങ്സ്.

നാല് വിക്കറ്റ് നേടിയ ക്രിസ് വോക്സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഒലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഇതിനിടയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലി 23,000 റണ്‍സ് പിന്നിട്ടു. 490 ഇന്നിങ്സുകളില്‍ നിന്നാണ് നേട്ടം. ഏറ്റവും വേഗത്തില്‍ നാഴികകല്ല് പിന്നിടാന്‍ താരത്തിനായി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷര്‍ദൂല്‍ ഠാക്കൂറും ടീമിലെത്തി. ഇംഗ്ലണ്ട് നിരയിലേക്ക് ക്രിസ് വോക്സും ഒലി പോപ്പുമാണ് എത്തിയത്. സാം കറണും ജോസ് ബട്ലര്‍ക്കും വിശ്രമം അനുവദിച്ചു.

Also Read: താലിബാനിൽനിന്ന് പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: India vs england 4th test day 1 score updates

Next Story
പുതിയ ഐപിഎൽ ടീമുകൾ; ടെൻഡർ നടപടി പ്രഖ്യാപിച്ച് ബിസിസിഐbcci, ipl, indian premier league, ipl news, sports news, indian express, cricket news, ഐപിഎൽ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com