scorecardresearch
Latest News

IND vs ENG: കോഹ്ലി വരുന്നു, ആര് വഴി മാറിക്കൊടുക്കും? ഇംഗ്ലണ്ടിനെതിരായ സാധ്യത ഇലവന്‍ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 യില്‍ സര്‍വമേഖലയിലും ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ വിജയം

IND vs ENG: കോഹ്ലി വരുന്നു, ആര് വഴി മാറിക്കൊടുക്കും? ഇംഗ്ലണ്ടിനെതിരായ സാധ്യത ഇലവന്‍ ഇങ്ങനെ
Photo: Facebook/ Virat Kohli

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 യില്‍ സര്‍വമേഖലയിലും ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ വിജയം. 33 പന്തില്‍ 51 റണ്‍സെടുക്കുകയും ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു നിര്‍ണായകമായിരുന്നുത്.

എന്നാല്‍ രണ്ടാം ട്വന്റി 20 യിലേക്കെത്തുമ്പോള്‍ നിരവധി മുതിര്‍ന്ന താരങ്ങളാണ് ടീമിലേക്ക് തിരികെയെത്തുന്നത്. മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്ലി അഞ്ച് മാസത്തിന് ശേഷം ഇന്ത്യയ്ക്കായി ട്വന്റി 20 കളിക്കാനൊരുങ്ങുകയാണ്.

സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമില്‍ തുടരുമ്പോള്‍ മധ്യനിരയില്‍ കോഹ്ലിയുടെ സ്ഥാനം എങ്ങനെയാകുമെന്ന് ഉറ്റുനോക്കേണ്ട ഒന്നാണ്. ഓപ്പണിങ്ങ് സ്ഥാനത്ത് ഇഷാന്‍ കിഷന് പകരം കോഹ്ലി എത്താനാണ് സാധ്യത കൂടുതല്‍.

സാധ്യത ടീം

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട്: ജേസൺ റോയ്, ജോസ് ബട്ട്‌ലർ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലൻ, മോയിൻ അലി, ലിയാം ലിവിംഗ്‌സ്റ്റൺ, ഹാരി ബ്രൂക്ക്, സാം കുറാൻ, ക്രിസ് ജോർദാൻ, ടൈമൽ മിൽസ്, റീസ് ടോപ്ലി, മാത്യു പാർക്കിൻസൺ.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs england 2nd t20i predicted playing xis