ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. പീറ്റര്‍ഹാന്‍സ്‌കോമ്പാണ്(17്) അവസാനം പുറത്തായത്. നായകന്‍ സ്റ്റീവ് സ്മിത്ത്(38), ട്രാവിസ് ഹെഡ്(32), മാര്‍നസ് ലബൂഷെയ്ന്‍(3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
സെഞ്ചുറി നേടി ക്രീസില്‍ തുടരുന്ന ഖവാജയ്ക്കൊപ്പം അപകടകരമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ സ്മിത്ത് പുറത്തായത്. 49 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ക്രീസില്‍ തുടരുന്ന മറ്റൊരു താരം.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഖവാജ – സ്മിത്ത് സഖ്യവും ഓസിസിന് കരുത്തായി. ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും അശ്വിനും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ദിവസം ഒടുവില്‍ സ്‌കോര്‍ ലഭിക്കുമ്പോള്‍ 255 ന് നാല് എന്ന ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഖവാജയും ചേര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പഴുതുകള്‍ നല്‍കാതെയുള്ള ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്. തനത് ശൈലിയില്‍ ഹെഡ് സ്കോറിങ്ങിന് വേഗം കൂട്ടിയപ്പോള്‍ ഖവാജ പ്രതിരോധത്തിലൂന്നിയായിരുന്നു നിലയുറപ്പിച്ചത്.
സ്കോര്‍ 61 റണ്‍സിലെത്തി നില്‍ക്കെയാണ് രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ഹെഡ് മടങ്ങിയത്. 44 പന്തില്‍ 32 റണ്‍സെടുത്ത ഹെഡ് രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മൂന്നാമനായെത്തിയ മാര്‍ണസ് ലെബുഷെയിന് (3) കാര്യമായി ശോഭിക്കാനായില്ല. ഷമിയുടെ പന്തില്‍ താരം ബൗള്‍ഡായി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയെത്തി. ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റങ്ങളില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
ടീം
ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ശ്രീകർ ഭരത്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയിന്‍, സ്റ്റീവൻ സ്മിത്ത്, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, ക്യാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി, മിച്ചൽ സ്റ്റാർക്ക്, ടോഡ് മർഫി, മാത്യു കുഹ്‌നെമാൻ, നഥാൻ ലയണ്‍.