scorecardresearch

പരമ്പര പിടിക്കാന്‍ ഇന്ത്യ; ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 ഇന്ന്

മത്സരത്തിന്റെ സമയം, തത്സമയ സംപ്രേക്ഷണ വിവരങ്ങള്‍ എന്നിവ അറിയാം

പരമ്പര പിടിക്കാന്‍ ഇന്ത്യ; ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 ഇന്ന്

IND vs AUS 3rd T20I Live Streaming: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് ക്ലൈമാക്സ്. നിലവില്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. മോഹാലിയില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അനായാസമായിരുന്നു ഓസിസ് മറകടന്നത്. എന്നാല്‍ നാഗ്പൂരില്‍ രോഹിത് ശര്‍മയും കൂട്ടരും അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

ബാറ്റിങ്ങില്‍ ഇന്ത്യ മികവ് പുലര്‍ത്തുമ്പോള്‍ ബോളിങ്ങില്‍ മറിച്ചാണ് കാര്യങ്ങല്‍. പരിക്കില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയ ഹര്‍ഷല്‍ പട്ടേലിന് ആദ്യ രണ്ട് മത്സരങ്ങളിലും പിഴച്ചു. ഹര്‍ഷല്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാകും. മറ്റൊന്ന് പരിചയസമ്പന്നനായി ചഹലിന്റെ മങ്ങിയ പ്രകടനങ്ങളാണ്.

വിക്കെറ്റെടുക്കാന്‍ മടിക്കുന്ന ചഹലിന്റെ ബോളിങ് മധ്യ ഓവറുകളില്‍ സ്കോറിങ് നിയന്ത്രിക്കാനുള്ള രോഹിതിന്റെ തന്ത്രങ്ങള്‍ക്ക് വെല്ലുവിളിയാണ്. സൂപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവാണ് ഏക ആശ്വാസം. ഫോമിലാണെങ്കിലും അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിന് ഏഷ്യ കപ്പിന് പുറമെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും പഴയ്ക്കുകയാണ്.

ഭുവിയുടേയും ഹര്‍ഷലിന്റേയും മോശം പ്രകടനങ്ങള്‍ അര്ഷദീപ് സിങ്ങിന് ടീമിലേക്കുള്ള വഴി തുറന്ന് നല്‍കാനുള്ള സാധ്യതയുണ്ട്. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബോളിങ്ങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടില്ലെ എന്നതും ടീമിന്റെ പോരായ്മകളില്‍ ഒന്നാണ്.

Where will India vs Australia (IND vs AUS), 3rd T20I be played? ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 എവിടെ വച്ചാണ്?

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്.

When will India vs Australia (IND vs AUS), 3rd T20I begin? ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 രാത്രി ഏഴ് മണിക്ക് തുടങ്ങും.

Which channel will broadcast India vs Australia (IND vs AUS), 3rd T20I? ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20യുടെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20യുടെ തത്സമയ സംപ്രേക്ഷണം സ്റ്റാര് സ്പോര്‍ട്സില്‍ കാണാന്‍ സാധിക്കും.

Where will India vs Australia (IND vs AUS), 3rd T20I be available for streaming? ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20യുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി 20യുടെ ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs australia 3rd t20i live streaming when and where to watch