India vs Australia Live Cricket Score, 3rd ODI: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 21 റണ്‍സിനാണ് ഓസ്ട്രേലിയയുടെ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്ട്രേലിയ 2-1 ന് സ്വന്തമാക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഓസ്ട്രേലിയ 49 ഓവറില്‍ 269 ന് പുറത്ത്, ഇന്ത്യ 49.1 ഓവറില്‍ 248 ന് പുറത്ത്.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ഓള് ഔട്ടായി. 47 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്കോറര്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും കാമറൂൺ ഗ്രീനും ചേർന്ന് നൽകിയത്. ആദ്യ പത്തോവറിൽ 61 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
ഇന്നിങ്സ് തുടക്കം ഭേദപ്പെട്ടതായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ 138 ന് അഞ്ച് എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസിസ് മാര്‍ക്കസ് സ്റ്റോണിസ്(45 പന്തില്‍ 28), അലക്സ് ക്യാരി (46 പന്തില്‍ 38) എന്നിവരുടെ ചെറുത്തു നില്പാണ് തുടര്തകര്ച്ചയില് നിന്ന് കരകയറ്റിയത്.
സ്കോര്‍ 196 നില് നില്‍ക്കെ സ്റ്റോണിസ് പുറത്തായതിന് പിന്നാലെ സ്കോര്‍ 207 റണ്‍സില്‍ നില്‍ക്കെ അലക്സ് ക്യാരിയും പുറത്തായി. 207 ന് ഏഴ് എന്ന നിലയില്‍ നിന്ന് സിയോന്‍ അബോട്ടും ചേര്‍ന്ന് ആഷ്ടൻ ആഗറും 245 എന്ന സുരക്ഷിത നിലയിലേക്ക് ടീമിനെ എത്തിച്ചു. എട്ടാം വിക്കറ്റിൽ ഒന്നിച്ച സീൻ അബോട്ടും ആഷ്ടൻ ആഗറും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസീസ് സ്കോർ ചലിച്ചുതുടങ്ങി. അബോട്ട് 26 റൺസും ആഗർ 17 റൺസും നേടി പുറത്തായി. ഇതോടെ ഓസ്ട്രേലിയ 247 ന് ഒൻപത് വിക്കറ്റ് എന്ന നിലയിലായി. 46.2 ഓവറിൽ ഓസ്ട്രേലിയ 250 കടന്നു. വാലറ്റത്ത് സ്റ്റാർക്കും സാംപയും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് എത്തി. സ്റ്റാര്‍ക്ക്(10), സാംപ(10), എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി.
ടീമുകള്‍
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയിന്, അലക്സ് കാരി, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
പ്രിവ്യു
ബാറ്റിങ്ങാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. രണ്ട് ഏകദിനങ്ങളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേരുന്ന മുന്‍നിരയ്ക്ക് ശോഭിക്കാനായിട്ടില്ല. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ മാത്രമാണ് അല്‍പ്പമെങ്കിലും അതിജീവിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നീ ഓള് റൗണ്ടര്‍മാര്‍ മുന്‍നിര തകര്‍ന്നാല്‍ ടീമിനെ തിരിച്ചെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതില്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ ഏകദിനത്തില്‍ ചെറിയ സ്കോര്‍ പിന്തുടരുന്നതിനാല് സമ്മര്‍ദം കുറവായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക്കിനും ജഡേജയ്ക്കും ശോഭിക്കാനായിരുന്നില്ല.
ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ബോളിങ് മികവുകൊണ്ടായിരുന്നു കീഴടക്കിയത്. 188 റണ്‍സില്‍ ഓസീസിനെ ഒതുക്കാനായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരു അവസരവും കൊടുക്കാതെയായിരുന്നു ട്രാവിസ് ഹെഡിന്റേയും മിച്ചല്‍ മാര്‍ഷിന്റേയും ബാറ്റിങ്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറിലാണ് സന്ദര്‍ശകര്‍ മറികടന്നത്.
പന്തെടുത്ത ഇന്ത്യന്‍ ബോളര്‍മാരെല്ലാം ഓസീസ് ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പാണ്ഡ്യ മൂന്ന് സിക്സറുകള്‍ വഴങ്ങിയ ഓവര്‍ വരെ മത്സരത്തിലുണ്ടായി. അതിനാല്‍ തന്നെ ബോളിങ് നിരയ്ക്കും മൂന്നാം ഏകദിനം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഏകദിന ലോകകപ്പ് ഓക്ടോബറില്‍ ആരംഭിക്കുമെന്ന സൂചന പുറത്ത് വന്ന പശ്ചാത്തലത്തില്‍.