scorecardresearch
Latest News

നാല് ടെസ്റ്റ്, 14 ടി20, മൂന്ന് ഏകദിനം; തിരുവനന്തപുരം അടക്കം വേദികൾ; ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് ഹോം മത്സരങ്ങളിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്.

india calendar, india cricket matches, india cricket schedule, india cricket series, india vs new zealand, india vs south africa, india t20s, ടീം ഇന്ത്യ, ഇന്ത്യ വെസ്റ്റ്ഇൻഡീസ്, ഇന്ത്യ ശ്രീലങ്ക, ഇന്ത്യ ന്യൂസിലൻഡ്, ഇന്ത്യ ദക്ഷിണാഫ്രിക്ക, തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയം, IE Malayalam
പ്രതീകാത്മക ചിത്രം | വാങ്ക്ഡെ സ്റ്റേഡിയം. കടപ്പാട്: ബിസിസിഐ

മുംബൈ: 2021 നവംബർ മുതൽ 2022 ജൂൺ വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമീന്റെ അന്താരാഷ്ട്ര ഹോം മത്സരങ്ങളുടെ സമയക്രമവും വേദികളും പ്രഖ്യാപിച്ചു. നാല് ടെസ്റ്റുകളും 14 ടി 20മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഈ കാലയളവിൽ നാട്ടിൽ കളിക്കുമെന്ന് ബിസിസിഐ തിങ്കളാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് ഹോം മത്സരങ്ങളിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്. മത്സര വേദികളിൽ തിരുവനന്തപുരവും ഉൾപ്പെടുന്നു. ഇന്ത്യ-വെസ്റ്റ്ഇൻഡീസ് മൂന്നാം ടി20 മത്സരമാണ് തിരുവന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുക.

ഇന്ത്യ-ന്യൂസീലൻഡ്

  • നവംബർ 17 – ആദ്യ ടി 20, ജയ്പൂർ
  • നവംബർ 19 – രണ്ടാം ടി 20, റാഞ്ചി
  • നവംബർ 21 – മൂന്നാം ടി 20, കൊൽക്കത്ത
  • നവംബർ 25 മുതൽ 29 വരെ – ആദ്യ ടെസ്റ്റ്, കാൺപൂർ
  • ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ – രണ്ടാം ടെസ്റ്റ്, മുംബൈ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ്

  • ഫെബ്രുവരി ആറ്- ആദ്യ ഏകദിനം, അഹമ്മദാബാദ്
  • ഫെബ്രുവരി ഒമ്പത് – രണ്ടാം ഏകദിനം, ജയ്പൂർ
  • ഫെബ്രുവരി 12 – മൂന്നാം ഏകദിനം, കൊൽക്കത്ത
  • ഫെബ്രുവരി 15 – ആദ്യ ടി 20, കട്ടക്ക്
  • ഫെബ്രുവരി 18 – രണ്ടാം ടി 20, വിശാഖപട്ടണം
  • ഫെബ്രുവരി 20 – മൂന്നാം ടി 20, തിരുവനന്തപുരം

ഇന്ത്യ-ശ്രീലങ്ക

  • ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെ – ഒന്നാം ടെസ്റ്റ്, ബെംഗളൂരു
  • മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ- രണ്ടാം ടെസ്റ്റ്, മൊഹാലി
  • മാർച്ച് 13 – ആദ്യ ടി 20, മൊഹാലി
  • മാർച്ച് 15 – രണ്ടാം ടി 20, ധർമ്മശാല
  • മാർച്ച് 18 – മൂന്നാം ടി 20, ലക്നൗ

ഇന്ത്യ- ദക്ഷിണാഫ്രിക്ക

  • ജൂൺ ഒമ്പത് – ആദ്യ ടി 20, ചെന്നൈ
  • ജൂൺ 12 – രണ്ടാം ടി 20, ബെംഗളൂരു
  • ജൂൺ 14 – മൂന്നാം ടി 20, നാഗ്പൂർ
  • ജൂൺ 17- നാലാം ടി 20, രാജ്കോട്ട്
  • ജൂൺ 19 – അഞ്ചാം ടി 20, ഡൽഹി

Read More: സന്തോഷ് ട്രോഫി ഫുട്ബോൾ: ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India home matches cricket schedule november 2021 to june 2022