scorecardresearch
Latest News

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി

28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ വിവാഹിതനായി. അഞ്ജും ഖാനാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മുംബൈയില്‍ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബെ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. “പ്രണയത്തേക്കാള്‍ മുകളിലുള്ള ഇഷ്ടത്തോടെയാണ് ഞങ്ങള്‍ സ്നേഹിച്ചത്. എന്നെന്നേക്കുമായുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു. വിവാഹിതരായി,” ദുബെ ട്വിറ്ററില്‍ കുറിച്ചു.

സഹതാരങ്ങളായ ശ്രേയസ് അയ്യര്‍, സിദേഷ് ലാഡ്, പ്രിയങ്ക് പാഞ്ചാല്‍ ദുബെക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ നേര്‍ന്നു.

28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരായാണ് അവസാനമായി കളിച്ചത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് ദുബെ. 4.40 കോടി രൂപയ്ക്കാണ് ദുബെയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 145 റണ്‍സാണ് ഈ സീസണില്‍ ദുബെയുടെ സമ്പാദ്യം.

Also Read: 6,6,6,6,6,6; അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് നായകന്‍; സംഭവം അയര്‍ലന്‍ഡ് ട്വന്റി 20 ലീഗ് ഫൈനലില്‍

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India all rounder shivam dube marries long time girlfriend anjum khan