scorecardresearch
Latest News

IND vs WI: പരമ്പര നേടാന്‍ ഇന്ത്യ, സഞ്ജുവിന് പകരം ഇഷാന്‍ എത്തുമോ? സാധ്യത ഇലവന്‍ ഇങ്ങനെ

ആദ്യ ഏകദിനത്ത് 18 പന്തില്‍ 12 റണ്‍സ് നേടിയായിരുന്നു സഞ്ജു പുറത്തായത്

Sanju Samson, Ishan Kishan

വിജയിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ തയാറാകാത്ത പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. രണ്ടാം ഏകദിനത്തിന് ഇന്ന് ഇറങ്ങുമ്പോള്‍ പരമ്പര നേടുക എന്ന ലക്ഷ്യമായിരിക്കും നായകന്‍ ശിഖര്‍ ധവാനും കൂട്ടര്‍ക്കുമുള്ളത്.

മധ്യനിരയില്‍ ആശങ്കകള്‍ ബാക്കി വച്ചായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. മുന്‍നിരയിലെ താരങ്ങളുടെ മികവിലായിരുന്നു ഇന്ത്യ 308 റണ്‍സ് നേടിയത്. മധ്യനിര തകര്‍ന്നടിഞ്ഞത് സ്കോറിങ്ങിന് വേഗം കുറയുന്നതിന് കാരണമായി. ഒരു പക്ഷെ സ്കോര്‍ 350 കടക്കുമായിരുന്നു. 18 പന്തില്‍ 12 റണ്‍സ് നേടിയ സഞ്ജുവിന്റെ സ്ഥാനമാണ് ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നത്.

എന്നാല്‍ അവസാന ഓവറില്‍ സഞ്ജുവിന്റെ കീപ്പിങ് മികവായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സാധ്യതാ ഇലവന്‍

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്, ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ, റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്.

ഇന്ത്യ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ കൃഷ്ണ.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs wi will ishan kishan replace sanju samson predicted xi here