India Vs Hong Kong (IND vs HKG), Asia Cup 2022: ഏഷ്യ കപ്പില്‍ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഹോങ് കോങ്ങാണ് എതിരാളികള്‍. താരതമ്യേന ശക്തരല്ലാത്ത ഹോങ് കോങ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വെല്ലുവിളിയാകാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പിക്കാനും നിലവിലെ ചാമ്പ്യന്‍മാര്‍ക്കാകും.
ചിരവൈരികളായ പാക്കിസ്ഥാനെതിരെ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ്ങ് നിര മികച്ച ഫോമിലാണ്. റണ്ണൊഴുക്ക് തടയാന്‍ രവീന്ദ്ര ജഡേജ – യുസുവേന്ദ്ര ചഹല്‍ ദ്വയത്തിന് കഴിയുന്നുമുണ്ട്. ആവേശ് ഖാന് റണ്‍ വഴങ്ങുന്നത് മാത്രമാണ് അല്‍പ്പം ആശങ്ക നല്കുന്ന ഒന്ന്.
മറുവശത്ത് ബാറ്റിങ്ങില്‍ പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ കെ എല്‍ രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. പാക്കിസ്ഥാനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ബൗള്‍ഡായി പുറത്താവുകയായിരുന്നു. രോഹിത്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഫോമിലാണ്.
Where will India vs Hong Kong (IND vs HKG), Asia Cup 2022 Match be played? ഇന്ത്യ – ഹോങ് കോങ് മത്സരം എവിടെ വച്ചാണ് നടക്കുന്നത്?
ഇന്ത്യ – ഹോങ് കോങ് മത്സരം യുഎഇയിലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്.
What time will India vs Hong Kong (IND vs HKG), Asia Cup 2022 Match be played? ഇന്ത്യ – ഹോങ് കോങ് മത്സര സമയം?
ഇന്ത്യ – ഹോങ് കോങ് മത്സരം ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ആരംഭിക്കും. ഏഴ് മണിക്കാണ് ടോസ്.
Where will India vs Hong Kong (IND vs HKG), Asia Cup 2022 Match be broadcast live in India? ഇന്ത്യ – ഹോങ് കോങ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
ഇന്ത്യ – ഹോങ് കോങ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാ ര്‍ സ്പോര്‍ട്സ് 1 എച്ച് ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, സ്റ്റാര്‍ സ്പോര്‍ട്സ് തെലുങ്ക്, സ്റ്റാര്‍ സ്പോര്‍ട്സ് 1 കന്നഡ എന്നീ ചാനലുകളില്‍ കാണാം.
How to watch India vs Hong Kong (IND vs HKG), Asia Cup 2022 Match live streaming online in India? ഇന്ത്യ – ഹോങ് കോങ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്ത്യ – ഹോങ് കോങ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാവുന്നതാണ്.