scorecardresearch
Latest News

ഇന്ത്യയുടെ ‘തലകള്‍’ അറുത്ത് ഗ്ലീസണ്‍; അവിശ്വസിനീയ ക്യാച്ചുകളുമായി മലനും ബട്ട്ലറും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 യില്‍ ഉജ്വല തുടക്കമാണ് രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്

ഇന്ത്യയുടെ ‘തലകള്‍’ അറുത്ത് ഗ്ലീസണ്‍; അവിശ്വസിനീയ ക്യാച്ചുകളുമായി മലനും ബട്ട്ലറും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 യില്‍ ഉജ്വല തുടക്കമാണ് രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. പവര്‍പ്ലെയില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 50 കടന്നു. രോഹിതിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് നന്ദി. എന്നാല്‍ കന്നി മത്സരത്തിനിറങ്ങിയ റിച്ചാര്‍ഡ് ഗ്ലീസണ്‍ എല്ലാം രണ്ട് ഓവര്‍ കൊണ്ട് മാറ്റിമറിച്ചു.

തന്റെ ആദ്യ ഓവറില്‍ തന്നെ രോഹിതിനെ മടക്കാന്‍ ഗ്ലീസണായി. അഞ്ചാം ഓവറില്‍ ഗ്ലീസണെറിഞ്ഞ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചായിരുന്നു രോഹിത് പുറത്തായത്. പന്തിന്റെ വേഗത മനസിലാക്കാന്‍ ആവാത പോയ രോഹിതിന് പിഴച്ചു. രോഹിതിന്റെ ഗ്ലൗവ്വില്‍ കൊണ്ട് പന്ത് ആകാശത്തേക്ക് കുതിച്ചു. പിന്നോട്ടോടി അവശ്വസിനീയമായ ക്യാച്ചെടുത്ത് ജോസ് ബട്ട്ലറും.

20 പന്തില്‍ 31 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. മൂന്ന് ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. രോഹിത് മടങ്ങിയതിന് പിന്നാലെ എത്തിയ വിരാട് കോഹ്ലിയും ഗ്ലീസണിന്റെ കെണിയില്‍ വീണു. ഒരു തിരിച്ചു വരവ് അനിവാര്യമായിരുന്ന കോഹ്ലി തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

ക്ലീസണിന്റെ ബോളില്‍ കൂറ്റനടിക്ക് കോഹ്ലി ശ്രമിച്ചു. ടൈമിങ് പിഴച്ചതോടെ പന്ത് പോയിന്റിലേക്ക്. പിന്നോട്ടോടി ഡേവിഡ് മലന്‍ പറന്നു പിടിച്ചു പന്ത്. തേര്‍ഡ് മാനില്‍ നിന്ന് മറ്റൊരു ഫീല്‍ഡര്‍ ഓടി വരുന്നത് വകവയ്ക്കാതെയായിരുന്നു മലന്റെ അത്യുഗ്രന്‍ ക്യാച്ച്. മൂന്ന് പന്തില്‍ ഒരു റണ്‍സാണ് കോഹ്ലി നേടിയത്.

കോഹ്ലി ഔട്ടായതിന്റെ തൊട്ടടുത്ത പന്തില്‍ റിഷഭിനേയും മടക്കാനായി ഗ്ലീസണ്. ബട്ട്ലറിന് ക്യാച്ച് നല്‍കിയാണ് പന്ത് പുറത്തായത്. 15 പന്തില്‍ 26 റണ്‍സായിരുന്നു ഓപ്പണറായി ഇറങ്ങിയ താരം നേടിയത്. നാല് ഫോറും ഒരു സിക്സും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs eng malan and buttler takes stunning catches to sent rohit and kohli