ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദനിത്തില്‍ തകര്‍പ്പന്‍ ബോളിങ് പ്രകടനവുമായി ജസ്പ്രിത് ബുംറയും കൂട്ടരും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 110 റണ്‍സിലൊതുക്കി. 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നും പ്രസിദ്ധ കൃഷ്ണ ഒരു വിക്കറ്റും നേടി. 30 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ജേസണ്‍ റോയ് (0), ജോണി ബെയര്‍സ്റ്റൊ (7), ജൊ റൂട്ട് (0), ലിയാം ലിവിങ്സ്റ്റണ്‍ (0), ഡേവിഡ് വില്ലി (21), ബ്രൈഡണ്‍ കാര്‍സ് (15) എന്നിവരാണ് ബുംറയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. റൂട്ടും ബെയര്‍സ്റ്റോയുമൊഴികെ എല്ലാവരും ബൗള്‍ഡായാണ് പുറത്തായത്. ബുംറയുടെ ആയുധപ്പുരയിലുല്ല എല്ലാ പന്തുകളും ഇന്ന് മൈതാനത്ത് കണ്ടു.
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. ആദ്യ പത്ത് ഓവറില്‍ നാല് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനും ബുംറയ്ക്കായി. ബുംറയുടെ മിന്നും പ്രകടനത്തിന് പിന്നാലെ ട്വിറ്ററില്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അഭിനന്ദനവുമായി എത്തി. വസിം ജാഫര്‍, വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു.
വസിം ജാഫറിന്റെയായിരുന്നു ഏറ്റവും ആകര്‍ഷകമായ ട്വീറ്റ്. “Alexa, please play Jasprit Bumrah, Sorry, Jasprit Bumrah is unplayable” എന്നായിരുന്നു ജാഫര്‍ കുറിച്ചത്. ബുംറയുടെ ബോളിങ്ങില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകനായ ഹര്‍ഷ ബോഗ്ലെ പറഞ്ഞത്.