scorecardresearch

IND vs ENG: കോഹ്ലിയെ ഫോമിലാക്കാന്‍ ഇന്ത്യ; മൂന്നാം ട്വന്റി 20യില്‍ ഓപ്പണറായെത്തിയേക്കും

കരിയറില്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് കോഹ്ലി കടന്നു പോകുന്നത്. ടീമില്‍ നിലയുറപ്പിക്കാന്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ആവശ്യമാണ്

കരിയറില്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് കോഹ്ലി കടന്നു പോകുന്നത്. ടീമില്‍ നിലയുറപ്പിക്കാന്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ആവശ്യമാണ്

author-image
Sports Desk
New Update
മാരുതി സുസുക്കി ഫ്രോങ്‌ക്‌സ്; വിലയറിയാം

Photo: Facebook/ Virat Kohli

രണ്ടാം ട്വന്റി 20യിലും ഇംഗ്ലണ്ടിനെതിരെ സര്‍വമേഖലകളിലും ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ വിജയം. 49 റണ്‍സിന്റെ മാര്‍ജിനിലായിരുന്നു രോഹിതും കൂട്ടരും പരമ്പര സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍ - ജസ്പ്രിത് ബുംറ ദ്വയത്തിന്റെ പവര്‍പ്ലെയിലെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ആദ്യ പന്തില്‍ ജേസണ്‍ റോയിയേയും പിന്നാലെ ജോസ് ബട്ട്ലറിനേയും ഭുവി മടക്കി.

Advertisment

പരമ്പര നേടിയതിന് പിന്നാലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യ ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് സൂചന. രണ്ടാം ട്വന്റി 20 യില്‍ റിഷഭ് പന്തായിരുന്നു രോഹിതിനൊപ്പം ഓപ്പണിങ്ങിനെത്തിയത്. എന്നാല്‍ ഇന്ന് പന്തിന് പകരം കോഹ്ലി എത്തിയേക്കും. 2022 ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഓപ്പണിങ് സംഖ്യത്തില്‍ നിരവധി പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്.

2019 ന് ശേഷം കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരൊക്കെ ഓപ്പണറായി ഇറങ്ങി. വിരാട് കോഹ്ലിയെ രോഹിതിനൊപ്പം എത്തിച്ച് ടീം സന്തുലിതമാക്കുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. പന്തിനെ മധ്യനിരയിലും പരീക്ഷിക്കാം.

എന്നാല്‍ പവര്‍പ്ലെയില്‍ വിരാട് കോഹ്ലി അത്ര മികവ് പുലര്‍ത്തുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴ് കളികളില്‍ പവര്‍പ്ലെയിലെത്തിയ കോഹ്ലി 55 പന്തില്‍ 61 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ 16 എണ്ണം ഡോട്ട് ബോളുകളുമായിരുന്നു. കരിയറില്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് കോഹ്ലി കടന്നു പോകുന്നത്. ടീമില്‍ നിലയുറപ്പിക്കാന്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ആവശ്യമാണ്.

Advertisment

അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 യിലും മികച്ച പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ പന്ത് ഹൂഡയ്ക്ക് വഴിമാറി നല്‍കിയേക്കും. രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക് എന്നിവര്‍ക്കും മൂന്നാം ട്വന്റി 20 യില്‍ അവസരമൊരുങ്ങിയേക്കും.

ഇന്ത്യയുടെ സാധ്യതാ ടീം. രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ, ഭുവനേശ്വര് കുമാർ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്.

Indian Cricket Team England Cricket Team Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: