scorecardresearch

IND vs AUS 3rd Test Day 2: രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച; 163 റണ്‍സിന് ഇന്ത്യ പുറത്ത്, ഓസീസിന് 76 റണ്‍സ് വിജയലക്ഷ്യം

ചേതേശ്വര്‍ പൂജാരയാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്

IND vs AUS, Cricket
Photo: Facebook/ Indian Cricket Team

IND vs AUS 3rd Test Day 2 Score Updates: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ 75 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ163 റണ്‍സിന് ഓള്‍ ഔട്ടായി. എട്ട് വിക്കറ്റെടുത്ത സ്പിന്നര്‍ നേതന്‍ ലയണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി.88 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ 79-4 എന്ന നിലയിലായിലായിരുന്നു.

രണ്ടാം ഇന്നിങ്സിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തലകുനിച്ചത്. രോഹിത് ശര്‍മ (12), ശുഭ്മാന്‍ ഗില്‍ (5), രവീന്ദ്ര ജഡേജ (7) എന്നിവരെ നാഥാന്‍ ലയണാണ് പുറത്താക്കിയത്. വിരാട് കോഹ്ലി മാത്യു കുഹ്നെമാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 13 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോളും ചേതേശ്വര്‍ പൂജാരയാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്.ശ്രീകര്‍ ഭരത്(3), രവിചന്ദ്രന്‍ അശ്വിന്‍(16) എന്നിവര്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ശ്രേയസ് അയ്യര്‍ 26 റണ്‍സെടുത്തു. 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ സ്‌കോര്‍ 150-കടത്തിയാണ് മടങ്ങിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 109 റണ്‍സ് പിന്തുടര്‍ന്ന് 156-4 എന്ന നിലയിലാണ് സന്ദര്‍ശകര്‍ രണ്ടാം ദിനം ആരംഭിച്ചത്. കാമറൂണ്‍ ഗ്രീനും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ആദ്യ മണിക്കൂറുകള്‍ ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും പിന്നീട് പിഴയ്ക്കുകയായിരുന്നു. സ്കോര്‍ 186 ല്‍ നില്‍ക്കെയാണ് ഹാന്‍ഡ്സ്കോമ്പ് (19) മടങ്ങിയത്.

അശ്വിനായിരുന്നു ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വൈകാതെ ഗ്രീനിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 21 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. പിന്നീട് ഒന്‍പത് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായി. ലയണ്‍, അലക്സ് ക്യാരി എന്നിവര്‍ അശ്വിന് മുന്നില്‍ കീഴടങ്ങി. ടോ‍ഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റും ഉമേഷാണ് നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ സ്പിന്‍ കുഴിയില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിന് പോലും 25 റണ്‍സ് സ്കോര്‍ ചെയ്യാനായില്ല. 22 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റെടുത്ത മാത്യു കുഹ്നെമാനാണ് ഇന്ത്യയെ വീഴ്ത്തിയത്. നാഥാന്‍ ലയണ്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി.

Follow the Assembly Election Results 2023 Live today as they unfold

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs aus 3rd test day 2 score updates