IND vs AUS 1st Test, Day 1 Score Updates: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ. 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 77-1 എന്ന നിലയിലാണ്. ആതിഥേയര്‍ക്കായി നായകന്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറി നേടി. രോഹിതും (56), രവിചന്ദ്ര അശ്വനുമാണ് (0) ക്രീസില്‍. കെ എല്‍ രാഹുലിന്റെ (20) വിക്കറ്റാണ് നഷ്ടമായത്.
ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 177 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് സ്വന്താക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. 49 റണ്‍സെടുത്ത മാര്‍ണശ് ലെബുഷയിനാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ്ക്ക് നാഗ്പൂരില്‍ ഇരുട്ടടി നല്‍കി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും. ഇരുവരും മൂന്നാം ഓവറില്‍ തന്നെ പവലിയനിലേക്ക് മടങ്ങി. പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍ണസ് ലെബുഷെയിനും ചേര്‍ന്ന് കൂടുതല്‍ അപകടം കൂടതെ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
82 റണ്‍സ് ചേര്‍ത്ത് മുന്നേറിയ കൂട്ടുകെട്ടിനെ പൊളിക്കാന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ജഡേജ തന്നെ ആവശ്യമായി വന്നു. ജഡേജയുടെ പന്തില്‍ ലെബുഷെയിനെ (49) ശ്രീകര്‍ ഭരത് സ്റ്റമ്പ് ചെയ്ത് പുറത്താവുകയായിരുന്നു. പിന്നാലെ വന്ന മാറ്റ് റെന്‍ഷോയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ തന്നെ സ്മിത്തിനെ (37) ബൗള്‍ഡാക്കി ജഡേജ മധ്യനിര തകര്‍ത്തു.
109-5 എന്ന നിലയിലേക്ക് വീണ സന്ദര്‍ശകരെ കരകയറ്റിയത് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് – അലക്സ് കാരി കൂട്ടുകെട്ടായിരുന്നു. 52 റണ്‍സ് ചേര്‍ത്ത് കൂട്ടുകെട്ട് പൊളിച്ചത് അശ്വിനാണ്. താരത്തിന്റെ പന്തില്‍ അലക്സ് ബൗള്‍ഡാവുകയായിരുന്നു. നായകന്‍ പാറ്റ് കമ്മിന്‍സിനെയും കോഹ്ലിയുടെ കൈകളിലെത്തിച്ച് അശ്വന്‍ പ്രഹരം ഇരട്ടിയാക്കി.
174-8 എന്ന നിലയില്‍ ചായ്ക്ക് പിരിഞ്ഞതിന് ശേഷം മൂന്ന് റണ്‍സ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. 39 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പിനെ മടക്കി ജഡേജ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഇത് 11-ാം തവണയാണ് ജഡേജ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടുന്നത്. അടുത്ത ഓവറില്‍ ബോളണ്ടിനെ മടക്കി അശ്വിന്‍ ഓസ്ട്രേലയയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.