India Legends vs Sri Lanka Legends Road Safety World Series Final Live Streaming Details: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍ ഇന്ന് ഇന്ത്യ ലെജന്‍ഡ്സും ശ്രീലങ്ക ലെജന്‍ഡ്സും ഏറ്റുമുട്ടും. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഇന്ത്യ ലെജന്‍ഡ്സിനെ നയിക്കുന്നത്. ശ്രീലങ്കയെ തിലകരത്ന ദില്‍ഷനും.
സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ ആണ് ഇന്ത്യ കീഴടക്കിയത്. ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനേയും പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും ഇന്ന് ഇറങ്ങുക.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. മത്സരം എവിടെ എങ്ങനെ കാണാം എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വായിക്കാം.
Where will India Legends vs Sri Lanka Legends Road Safety World Series 2022 Final match be played? എവിടെ വച്ചാണ് മത്സരം നടക്കുന്നത്?
റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
At what time will India Legends vs Sri Lanka Legends Road Safety World Series Final 2022 match start? മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?
ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് ഫൈനല്‍ ആരംഭിക്കുന്നത്.
Which TV channels will telecast India Legends vs Sri Lanka Legends Road Safety World Series 2022 final match? മത്സരത്തിന്റെ തത്സമ സംപ്രേഷണം എവിടെ കാണാം?
സ്പോര്‍ട്സ് 18-നില്‍ ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
How to watch the live streaming of the India Legends vs Sri Lanka Legends Road Safety World Series 2022 final match? മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
വൂട്ട് ആപ്ലിക്കേഷന്‍ വഴി തത്സമയം സംപ്രേഷണം കാണാന്‍ സാധിക്കും.