scorecardresearch

ഫോമില്‍ തിരിച്ചെത്തണം; രഹാനയ്ക്ക് മുന്നറിയിപ്പുമായി സേവാഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ മാത്രമാണ് മധ്യനിരയില്‍ തിളങ്ങാതെ പോയത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ മാത്രമാണ് മധ്യനിരയില്‍ തിളങ്ങാതെ പോയത്

author-image
Sports Desk
New Update
Virender Sehwag, Ajinkya Rahane

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മധ്യനിര തകരുന്നതായിരുന്നു കണ്ടിരുന്നത്. പരിചയസമ്പന്നരായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ത്രയം പലപ്പോഴും സ്ഥിരത കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. കോഹ്ലിയും പൂജാരയും അല്‍പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും രഹാനെ നിരാശപ്പെടുത്തി. മോശം ഫോമില്‍ തുടരുന്ന രഹാനയെ തള്ളിക്കളയരുതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റെ അഭിപ്രായം.

Advertisment

"വിദേശ പര്യടനത്തില്‍ പരാജയപ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ഒരു അവസരം കൂടി കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം വിദേശ പര്യടനങ്ങള്‍ എപ്പോഴുമുള്ള ഒന്നല്ല. ഇന്ത്യയിലാണ് എല്ലാ വര്‍ഷവും കളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലും മികവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ പുറത്താക്കല്‍ അര്‍ഹിക്കുന്നു," സേവാഗ് സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

''എട്ട്, ഒന്‍പത് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ ടീമില്‍ നിലനിര്‍ത്തുന്ന ശൈലിയാണ് ഉണ്ടായത്. പിന്നീട് അവര്‍ ഒരു വര്‍ഷം 1200-1500 റണ്‍സ് വരെ ടെസ്റ്റില്‍ സ്കോര്‍ ചെയ്താണ് തിരിച്ചു വന്നിട്ടുള്ളത്, താരം ഓര്‍മ്മിപ്പിച്ചു. നവംബറില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ മാത്രം കളിക്കുന്ന രഹാനക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടിയാകും.

എല്ലാവരും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. നിങ്ങളുടെ താരത്തിനെ എങ്ങനെ പിന്തുണക്കുന്നുവെന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നടക്കുന്ന അടുത്ത പരമ്പരയില്‍ രഹാനയ്ക്ക് അവസരം നല്‍കണമെന്നാണ് അഭിപ്രായം. ഇവിടെ പരാജയപ്പെടുകയാണെങ്കില്‍, രഹാനക്ക് നന്ദി പറഞ്ഞ് യാത്രയയക്കാം,'' സേവാഗ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: ശ്രദ്ധയാകർഷിച്ച് ധോണി; പുനസമാഗമത്തിനൊരുങ്ങി സച്ചിൻ

Ajinkya Rahane Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: